: ജ
കൽപ്പറ്റ:
കേരളീയ സമൂഹത്തിലും ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനങ്ങളിലും ഉടലെടുത്ത പ്രവണതകള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന
ആത്മീയ സാന്നിധ്യമായിരുന്നു നൂറുൽ ഉലമ എം.എ അബ്ദുൽ ഖാദർ മുസ്ലിയാരെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.
കൽപ്പറ്റ ദാറുൽ ഫലാഹിൽ നടന്ന എം. എ ഉസ്താദിന്റെ ലോകം എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര ഇന്ത്യക്ക് ഊർജ്ജം പകർന്ന ആത്മീയ സാന്നിധ്യവുമായിരുന്നു എം. എ യെന്നും ജുനൈദ് പറഞ്ഞു .
സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസൻ മൗലവി ബാഖവി അധ്യക്ഷത വഹിച്ചു.
പ്രതികരണത്തിന്റെ പ്രായോഗികവും സൃഷ്ടിപരവുമായ അവസരങ്ങള്‍ സൃഷ്ടിക്കുവാൻ എം. എ ഉസ്താദിന് സാധിച്ചു.
മതവിദ്യാഭ്യാസത്തിന്റെ സാമ്പ്രദായിക സംവിധാനമായി മദ്രസയെ വളർത്തിയതും മതേതര ഇന്ത്യയെ ശക്തിപ്പെടുത്തവാൻ മദ്രാസകളിലൂടെ ആഹ്വനം ചെയ്തതും എം. എ യുടെ മതനിരപേക്ഷ സംഭവനകളാണെന്നും ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
എം എ ഉസ്താദിന്റെ പ്രഭാഷണങ്ങളും സംഭാഷണങ്ങളും കുറിപ്പുകളും ആ മഹാ പ്രതിഭയുടെ ഉജ്വലമായ ധൈഷണികത, പ്രബോധന മനസ്സ്, സാമൂഹ്യ ബോധം, നിരീക്ഷണ വൈദഗ്ധ്യം, വിഷയ നൈപുണ്യം തുടങ്ങിയ ഗുണങ്ങളെ അടയാളപ്പെടുത്തുന്നവയാണ്. വര്‍ത്തമാന കാലത്തിന്റെ തുടിപ്പുകള്‍ നിരീക്ഷിച്ച് ഉചിതമായ പ്രതികരണങ്ങള്‍ അദ്ദേഹം നടത്തി. ഏതു പ്രതികൂല സാഹചര്യത്തെയും ദൗത്യനിര്‍വഹണ ബോധത്തോടെ സമീപിച്ച വ്യക്തിത്വമാണ് എം. എ യുടേത്.
സാമൂഹികമോ, സാംസ്കാരികമോ മതപരമോ പ്രാസ്ഥാനികമോ ആയ കാലുഷ്യങ്ങളൊന്നും എംഎ ഉസ്താദ് പുലര്‍ത്തിയില്ല. എന്നും നീതിയുടെയും ന്യായത്തിന്റെയും പക്ഷത്ത് ആത്മവീര്യത്തോടെ മാര്‍ഗദര്‍ശകനും ദൗത്യവാഹകനുമായി.
എംഎ ഉസ്താദിന്റെ ജീവിതം തെളിഞ്ഞ ഒരു യാഥാര്‍ത്ഥ്യമായിരുന്നു.
ധന്യമായ ജീവിതം ചരിത്രമാക്കിയ മഹാനായ പണ്ഡിതന്. സാമൂഹിക സാംസ്കാരിക ബോധങ്ങള്‍ മറ്റുള്ളവർക്ക് പകരുന്ന ജീവിതവും കൃതികളും എംഎ ഉസ്താദിനെ അനശ്വരനാക്കാന്‍ പ്രാപ്തമാണെന്നും മൗലികമായ വിഷയങ്ങളില്‍ ഉള്‍ക്കാഴ്ച പകരുന്ന ഉസ്താദിന്റെ രചനകളും മാതൃകാ ജീവിതവും ദൗത്യ നിര്‍വഹണത്തിനും വ്യക്തിത്വ സംരക്ഷണത്തിനും വിശ്വാസികൾക്ക് ഉപയുക്തമാവുന്നതായിരുന്നു വെന്നും ജുനൈദ് പറഞ്ഞു. ജാമിഅ സഅദിയ്യ അമ്പത്തി അഞ്ചാം വാർഷിക സമ്മേളന പ്രചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച നൂറുൽ ഉലമ എം എ ഉസ്താദിൻ്റെ ലോകം സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ സെക്രട്ടറി കെ കെ ഹുസൈൻ ബാഖവി ആമുഖ പ്രഭാഷണം നടത്തി. പി എ കെ മുഴപ്പാല മുഖ്യ പ്രഭാഷണം നടത്തി. അലി ഫൈസി വെട്ടത്തൂർ,കെ ഒ അഹ്മദ് കുട്ടി ബാഖവി, എസ് ശറഫുദ്ദീൻ, കെ.കെ മുഹമ്മദലി ഫൈസി, അബ്ദുസ്സലാം മുസ് ലിയാർ, സൈദ് ബാഖവി, ലത്വീഫ് കാക്കുവയൽ, ജമാൽ സുൽത്താനി, അബ്ദുൽ ഹമീദ് സഅദി, ബഷീർ സഅദി എന്നിവർ പ്രസംഗിച്ചു. അബ്ദുൽ ഗഫൂർ സഅദി സ്വാഗതവും ജമാലുദ്ദീൻ സഅദി നന്ദിയും പറഞ്ഞു.
Leave a Reply