അഷ്ടമുടി കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

കൊല്ലം: അഷ്ടമുടി കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി.  കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിൽ ശനിയാഴ്ച വൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങാന്‍ തുടങ്ങിയത്. ഫിഷറീസ് അധികൃതരെത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി.

ഞായറാഴ്ച രാവിലെയോടെ വലിയ തോതില്‍ മീനുകള്‍ ചത്ത് കരയ്‌ക്ക് അടിയാന്‍ തുടങ്ങി. പലരും രാസമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഉള്‍പ്പെടെ വാഹനങ്ങളിലെത്തിച്ച് ഇവിടെ തളളാറുണ്ടെന്നും ഇത് കായലില്‍ മീന്‍ ചത്ത് പൊങ്ങുന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകള്‍ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published.