താനൂർ: എസ്ഡിപിഐ താനൂർ നിയോജക മണ്ഡലം കമ്മിറ്റിക്ക് കീഴിൽ വഖഫ് സംരക്ഷണ സമിതി രൂപീകരിച്ചു.വട്ടത്താണി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് താനാളൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ഇബ്രാഹിം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എസ്ഡിപിഐ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: സാദിഖ് നടുത്തൊടി വിഷയാവതരണം നടത്തി. നിയമമന്ത്രി കിരൺ റിജിജു 2024 ആഗസ്റ്റ് എട്ടിന് പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര വഖഫ് ഭേദഗതി ബിൽ 2024 വരുന്ന ശീതകാല സമ്മേളനത്തിൽ പാസാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. സമൂഹത്തിന്റെ പൊതുനന്മ ഉദ്ദേശിച്ചുകൊണ്ട് വിശുദ്ധവും മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി തങ്ങൾക്ക് പ്രിയപ്പെട്ടതിൽനിന്ന് ദൈവപ്രീതി കാംക്ഷിച്ചുകൊണ്ട് അല്ലാഹുവിന് സമർപ്പി ക്കുന്ന സ്വത്താണ് വഖഫ്. രാജ്യത്ത് സ്വാത ന്ത്ര്യത്തിന് മുമ്പും ശേഷവുമുണ്ടായ വഖഫ് നിയമനിർമാണങ്ങളെല്ലാം വഖഫ് സ്വത്തു ക്കൾ സംരക്ഷിക്കുന്നതിനും ദുരുപയോഗവും കൈയേറ്റവും തടയുന്നതിനുമായിരുന്നു വെങ്കിൽ വ്യാജ അവകാശവാദങ്ങളുടെ അകമ്പടിയോടെ കൊണ്ടുവരുന്ന, ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷാവകാശങ്ങളെ ഹനിക്കുന്ന പുതിയ ബില്ലിന് പിന്നിലെ അജണ്ട നേർവിപരീതമാണന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സദഖത്തുല്ല അധ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടറി സാജു വിശാറത്ത്,സി കുഞ്ഞി ഖാദർ,വി.പി ബാബു, കെ.പി.ഒ. റഹ്‌മത്തുല്ല,ടി.വി ഉമ്മർ കോയ, കെ കുഞ്ഞിപോക്കർ എന്നിവർ സംസാരിച്ചു.
സി കുഞ്ഞിഖാദർ താനൂർ, വി, പി ബാബു താനൂർ, ടി.വി ഉമ്മർ കോയ എന്നിവർ രക്ഷാധികാരികളായി 21അംഗ സമിതി രൂപീകരിച്ചു.
ചെയർമാൻ പി.പി ഇബ്രാഹിം മാസ്റ്റർ(നിറമരുതൂർ ) വൈസ് ചെയർമാൻമാർ സി എച്ച് ബഷീർ ഇരിങ്ങാവൂർ,കള്ളിയാട്ട് കുഞ്ഞുമുഹമ്മദ് കോറാട്, കൺവീനർ സി.എം സദഖത്തുല്ല താനൂർ,ജോയിന്റ് കൺവീനർമാർ കെ.പി. ഒ റഹ്മത്തുള്ള നിറമരുതൂർ, സി. കെ. എം കുഞ്ഞു താനൂർ,
ട്രഷറർ ടി അബ്ദുള്ളക്കുട്ടി പൊന്മുണ്ടം, എന്നിവരെ സമിതി ഭാരവാഹികളായും, കമ്മിറ്റി അംഗങ്ങളായി മുഹമ്മദ് കുട്ടി ഹാജി പകര, എം.ടി ഹുസൈൻ ഒഴൂർ, കെ. പി അബ്ദുൽ ഖാദർ,കുഞ്ഞിപോക്കർ അരീക്കാട്,മുനീർ പൊന്മുണ്ടം,സാജു വിശാറത്ത്,വി കുഞ്ഞലവി നിറമരുതൂർ,കെ സിദ്ധീഖ് താനാളൂർ, റസാഖ് കല്ലൻ ചെറിയമുണ്ടം, അയ്യൂബ് അമലേരി താനൂർ, സി പി ഗഫൂർ താനൂർ, അബ്ദു ഒഴൂർ,വി മൻസൂർ മാസ്റ്റർ,
പി മൊയ്തു താനൂർ, എന്നിവരെയും തെരഞ്ഞെടുത്തു.
Leave a Reply