രവിമേലൂർ
കൊരട്ടി: ചിറങ്ങര ശബരിമല തീർഥാടകരുടെ വിശ്രമ ഇടത്താവള നിർമ്മാണം 70 ശതമാനമായി. എത്രയും പെട്ടന്ന് പൂർത്തീകരിക്കാൻ വേണ്ട നടപടികൾ എടുത്തു കഴിഞ്ഞുവെന്നും സനീഷ്കുമാർ ജോസഫ് എം എൽഎ.
ചിറങ്ങര ഇടത്താവള നിർമ്മാണം 70 ശതമാനം പൂർത്തിയായതായും കൂടുതൽ തൊഴിലാളികളെയും യന്ത്രങ്ങളും വിന്യസിച്ച് പ്രവർത്തി വേഗത്തിലാക്കണെമെന്ന് എഞ്ചിനിയറിങ്ങ് വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയതായും സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു.
2024 ഡിസംബർ 31നകം ഈ നിർമ്മാണം പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അറിയിച്ച സാഹചര്യത്തിൽ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കുവാൻ പര്യാപ്തമാകില്ല എന്ന് സ്ഥലം സന്ദർശിച്ച് വിലയിരുത്തിയ സാഹചര്യത്തിലാണ് എം എൽ എ ഇക്കാര്യം നിർദേശിച്ചത്.
ഗ്രാമ പഞ്ചായത്തംഗങ്ങളായ പോൾസി ജീയോ, വർഗ്ഗീസ് പയ്യപ്പിള്ളി, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ കെ മനോജ്, അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ ഡി. സുനിൽ ,അസി. എഞ്ചിനിയർ കൃഷ്ണനുണ്ണി തുടങ്ങിയവരും നിർമ്മാണ സ്ഥലം സന്ദർശിച്ചു.
Leave a Reply