രവിമേലൂർ
പാലപ്പിള്ളി: വർഷങ്ങമായി ദുരിതപൂർണ്ണമായ അവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിന് അത്താണിയായി ജനപ്രതിനിധികൾ .
കൊരട്ടി പഞ്ചായത്തിലെ 6-ാം വാർഡിൽ പാലപ്പിള്ളി എടയാടൻ കുമാരനും കുടുംബത്തിനും ആണ് കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജിയും കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ ആർ . സുമേഷും ചേർന്ന് ആണ് സുമനസ്സുകളുടെ സഹായത്തോടെ ആണ് വീട് നിർമ്മിച്ച് നൽകിയത്. 8 വർഷങ്ങൾക്ക് മുമ്പ് ഗവർമെൻ്റ് ഏജനസികളിൽ നിന്ന് വീട് നിർമ്മാണത്തിന് സഹായം ലഭിച്ചുവെങ്കിലും സാമ്പത്തികപ്രയാസവും, കുടുംബനാഥൻ്റെ ശാരിരിക അസുഖം മൂലം നിർമ്മാണം നടത്താൻ കഴിഞ്ഞില്ല. 620 സ്ക്വയർ ഫീറ്റുള്ള വീട്ടിൽ 2 മുറി, സ്വീകരണ മുറി, അടുക്കള, ടോയ്ലറ്റ് എന്നി സൗകര്യങ്ങളോടെയാണ് 7.50 ലക്ഷം രൂപ ചിലവഴിച്ച് ആണ് വീട് നിർമ്മിച്ചത്. വീടിൻ്റെ താക്കോൽ ദാനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു നിർവ്വഹിച്ചു.
കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ.ആർ സുമേഷ്, പഞ്ചായത്ത് മെമ്പർ ലിജോ ജോസ്, കെ.പി. തോമാസ്, കെ.എ. ഷൈലജൻ പി.എ. രാമകൃഷ്ണൻ, പി.സി. സജിത്ത് എന്നിവർ പ്രസംഗിച്ചു.
Leave a Reply