ഹാട്രിക് പുരസ്കാരത്തിന് അർഹമായി തിരൂർ ഐ. എച്ച്.ടി കോളേജ്

ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഗുണഫലം എല്ലാ ജനങ്ങളിലേക്കും വിശിഷ്യാ സ്ത്രീകളിലേക്ക് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് 2023 24വര്‍ഷത്തെ പുരസ്‌കാരം പ്രഖ്യാപിച്ചു.എറണാകുളം ദി റിനയി കൊച്ചിനിൽ വെച്ച് നടന്ന പരിപാടി നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി ശ്രീ.പി രാജീവ് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് കേരളത്തിലെ മികച്ച പഠനകേന്ദ്രത്തിനുള്ള പുരസ്‌കാരം കേരള ഖാദി വില്ലേജ് ഇൻഡസ്രീസ് ബോർഡ്‌ വൈസ് ചെയർമാൻ പി ജയരാജനിൽ നിന്നും കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് തീരുര്‍ പഠനകേന്ദ്രമായ ഐ എച്ച് ടി കമ്പ്യൂട്ടര്‍ കോളേജ് മാനേജിങ് ഡയറക്ടര്‍ ഷമീര്‍ കളത്തിങ്ങല്‍ ഏറ്റു വാങ്ങി .
കേരള ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് സെക്രട്ടറി യും റൂട്രോണിക്സ് എം.ഡിയുമായ ഡോ.കെ.എ.രതീഷ് ,കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് ചെയര്‍മാന്‍ ഡി.വിജയന്‍ പിള്ള,ഇ എം ഇ കമ്പനി കൊച്ചിൻ മാനേജിങ് ഡയറക്ടർ ഷഹദ് എ കെ, ഇ എം ഇ കൊച്ചിൻ വൈസ് പ്രസിഡന്റ്‌ ജോണി ജോസഫ്, കേരള സ്റ്റേറ്റ് റൂട്രോണിക് സ് ബോർഡ്‌ മെമ്പർമാരായ സുഭദ്ര സി എൻ,മോഹൻ ലാൽ എസ്, ഗീത കുമാരി എസ്, ഉദയൻ സി. കെ, സതി എം.ബി,ഗ്രോ വെയർ എഡ്യൂക്കേഷൻ മാനേജിങ് ഡയറക്ടർ അജിംഷാ എം എന്നിവര്‍ സന്നിദ്ധരായിരുന്നു .

തുടർച്ചയായി മൂന്നാം തവണയാണ് ഐ എച് ടി ഈ പുരസ്കാര നിറവിൽ എത്തുന്നത്.

‘തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ചുരുങ്ങിയ ചിലവില്‍ ഏവര്‍ക്കും’ എന്ന ലക്ഷ്യത്തോടെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടുകൂടി കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കിയതിനാണ് ഈ പുരസ്‌കാരം.

ഫോട്ടോ:
കേരളത്തിലെ മികച്ച പഠനകേന്ദ്രത്തിനുള്ള പുരസ്‌കാരം കേരള ഖാദി വില്ലേജ് ഇൻഡസ്രീസ് ബോർഡ്‌ വൈസ് ചെയർമാൻ പി ജയരാജനിൽ നിന്നും കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് തീരുര്‍ പഠനകേന്ദ്രമായ ഐ എച്ച് ടി കമ്പ്യൂട്ടര്‍ കോളേജ് മാനേജിങ് ഡയറക്ടര്‍ ഷമീര്‍ കളത്തിങ്ങല്‍ ഏറ്റു വാങ്ങി .

Leave a Reply

Your email address will not be published.