ചേലക്കര: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ഐക്യജനാധിപത്യ മുന്നണി വിജയിക്കുമെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കൊണ്ടാഴി മണ്ഡലം യുഡിഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവർത്തനങ്ങളാണ് പിണറായി വിജയന്റെ സർക്കാർ നടപ്പിലാക്കുന്നത്. കേരളത്തിൽ തോട്ടതിനെല്ലാം വില വർധിപ്പിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ അനുയോജ്യമായ സാഹചര്യം അല്ല ഇപ്പോൾ കേരളത്തിൽ ഉള്ളത്.
പിണറായി വിജയന്റെ ചിറകരിയുവാൻ പ്രിയപ്പെട്ട ജനാധിപത്യ വിശ്വാസികൾ തയ്യായാറാകണം. മരണത്തിന്റെ ധൂതന്മാരായ സർക്കാരിനെ കെട്ടുകെട്ടിക്കാനും
അടുത്ത തലമുറക്ക് സംരക്ഷണം നൽകുവാനും ജനവിധി യിലൂടെ മറുപടി നൽകണം. മെഡിക്കൽ മേഖല, കാരുണ്യപദ്ധതി തുടങ്ങിയവയെല്ലാം ഇടതു സർക്കാർ തകർത്തു. കോക്ലിയന്റ് എംപ്ലംറ്റേഷൻ നിർത്തലാക്കി.
മുഖ്യമന്ത്രിയുടെ ജീവൻരക്ഷ മാത്രമേ ഇപ്പോൾ കേരളത്തിൽ നടക്കുന്നുള്ളൂവെന്നും തിരിവഞ്ചൂർ പറഞ്ഞു. അതുകൊണ്ട് തന്നെ സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് ഉറപ്പുണ്ടെന്നും പ്രവർത്തകർ ഒറ്റകെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും സർക്കാരിന്റെ നിരുത്തരവാദപരമായ പെരുമാറ്റങ്ങൾക്ക് ഒരു അവസാനമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർഥി രമ്യ ഹരിദാസ്,
എഐസിസി ജനറൽ സെക്രട്ടറി അറിവഴഖൻ,
ചാലക്കുടി എം എൽ എ
ടി ജെ സനീഷ് കുമാർ,
കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്,
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പറത്തൊടി, ഡിസിസി സെക്രട്ടറി മാരായ പി സുലൈമാൻ, ടി എം കൃഷ്ണൻ,
രവി ജോസ് താന്നിക്കൽ,
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി എം അനീഷ്,
പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ മാസ്റ്റർ, ടി. കെ കൃഷ്ണൻ കുട്ടി, ഉണ്ണി കടംബാട്ട്, ടിസി വിനോദ്, ശിവൻ വീട്ടിക്കുന്ന്,ബിജു തടത്തിവിള,ലത നാരായണൻ കുട്ടി, രമേശ് പൂങ്കാവനം, യുഡിഎഫ് മണ്ഡലം ചെയർമാൻ വിയു ഹുസൈൻ, കൊണ്ടാഴി ബാങ്ക് പ്രസിഡന്റ് എം അയ്യാവു,കെ സുധേവൻ,എം കെ അബ്‌ദുൾ, റഹ്മാൻ, എ അബ്ദുൽ റഹ്മാൻ, എം ഐ സാബിർ, സജീവ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply