കോനൂർ ഓണംകളി മത്സരം ഞായറാഴ്ച

രവിമേലൂർ

കൊരട്ടി: ഓണം മലയാളികളെ സംമന്ധിച്ച് ആചരങ്ങളുടെ ആഘോഷം മാത്രമല്ലാ; വിവിധ നാടൻ കലകളുടെയും, കളികളുടെയും വീണ്ടെടുപ്പാണ്. പഴമക്കാരുടെ ഓർമ്മകളിൽ ഇപ്പോഴും പഴമയുടെ പാരമ്പര്യത്തോടെ നിലനിൽക്കുന്ന, തുടർന്ന് പോരുന്ന കലയാണ് ഓണംകളി. മധ്യകേരളത്തിലെ ഓണാഘോഷ കലകളായ കുമ്മാട്ടികളി, കരടികളി,ഓണത്തല്ല്, പുലികളി, വള്ളംകളി, കൈകൊട്ടികളി പോലെ മധ്യകേരളത്തിൽ തൃശ്ശൂർ, എർണ്ണാകുളം, പാലക്കാട് ജില്ലകളിൽ പതിനായിരങ്ങളെ ആകർഷിക്കുന്ന ഒന്നാണ്ഓണംകളി മത്സരം.ഒരു ടീമിൽ 45 മുതൽ 55 വരെ കലാകാരൻമാർ അണിനിരക്കുന്ന ഓണംകളിയിൽ പത്ത് മുതൽ പതിനഞ്ച് മിനിറ്റ് നീണ്ട് നിൽക്കുന്ന സാഹിത്യവും, പുരാണ ചരിത്രങ്ങളും ഉള്ളടക്കം ചെയ്യുന്ന ഈരടികൾക്ക് ഒപ്പം കലാകാരൻമാർ വൈവിധ്യമായ നൃത്തചുവടുകളും ആയി മുന്നേറുന്നതാണ് ഓണംകളി.

രാമായണം, മഹാഭാരതം തുടങ്ങി പുരാണ ഇതിഹാസ മുഹുർത്തങ്ങളും, ചങ്ങമ്പുഴയുടെ രമണൻ പോലെ കവിതകളും ഓണംകളി പാട്ടുകൾക്ക് ഇതിവൃത്തമാക്കുന്നു. ഏറെ കാലത്തെ പരിശീലനവും, കായികശേഷിയും വേണ്ടിവരുന്ന ഒരു നാടൻ കലയാണ് ഓണംകളി. സീതയെ തട്ടികൊണ്ട് പോകൽ, രാമന്റെ വിരഹം, രാമ- ലക്ഷമണൻമാരുടെ സഹോദര്യബന്ധത്തിലെ തീവ്രത, കൗരവ-പാണ്ഢവരുടെ ഏറ്റുമുട്ടൽ, ഗാന്ധാരിയുടെ ദുഃഖം തുടങ്ങിയ ഭാഗങ്ങൾ ആണ് ട്യൂൺ പാട്ട്, തെരളി തുടങ്ങിയ ശൈലി പാട്ടുകളിൽ ഇരടികളാക്കുന്നത്. ഒക്ടോബർ 27ഞായറാഴ്ച്ച രാവിലെ 10 മുതൽ രാത്രി 10 വരെ കോനൂർ പഞ്ചാത്ത് ഗ്രൗണ്ടിൽ നടക്കുന്ന ഈ വർഷത്തെ കോനൂർ ഓണംകളി മത്സരത്തിൽ കേരളത്തിലെ പ്രമുഖ ടീമുകളായ നാദം ആർട്സ് നെല്ലായി, യുവധാര കോൾക്കുന്ന്, ബ്രദേഴ്സ്സ് കലാഭവൻ പൂപ്പത്തി, തുടങ്ങിയ ടീമുകൾ ആണ് അണിനിരക്കുന്നത്.
വനിതാ പ്രദർശന മത്സരത്തിൽ ആതിര നിലാവ് വെണ്ണൂർ ,
ശ്രീബാല പൂലാനി എന്നി ടീമുകൾ അണിനിരക്കും.

മത്സരത്തിൽ വിശിഷ്ടാഥിതികളായസിനിമാ താരങ്ങളായ അൽത്താഫ്,ഭഗത് മാനു വൽ, ലിഷോയി, സിജോ വർഗ്ഗീസ്, ശ്രീരേഖ പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ബിജി പാൽ, സംവിധായകൻ വിനോദ് ലീല തുടങ്ങിയവർ എത്തി ചേരുമെന്ന് കോനൂർ പൗരാവലി ഓണോത്സവ് ഭാരവാഹികളായ കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി ബിജു, അഡ്വ. കെ. ആർ സുമേഷ്, ബിബിൻ ടി.എസ്. സി.വി.ദാമോദരൻ, സിന്ധു ജയരാജൻ, ഡേവീസ് പാറേക്കാടൻ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.