തിരൂർ: യു പി അബ്ദു റഹിമാൻ മൗലവി മാത്തൂർ അന്തരിച്ചു. യു പി അബ്ദുല്ലത്തീഫ് മുസ്ലിയാരുടെയും ( ബാപ്പുട്ടി മുസ്‌ലിയാർ )കെ കെ ഫാത്തിമ എന്നിവരുടെ മകനായി 1949-50 കളിൽ ജനനം.
അതളൂർ എൽ പി സ്കൂളിൽ അഞ്ചാം ക്ലാസ്സ് വരെ പഠിച്ചു.
കന്മനം പറവന്നൂർ
എന്നിവടങ്ങളിലെ ദർസുകളിൽ പഠനം നടത്തി.
പിന്നീട് മൗനത്തുൽ ഇസ്ലാം അറബി കോളേജിൽ രണ്ടുവർഷത്തോളം പഠിച്ചു.
ഉപരിപഠനത്തിനായി വാഴക്കാട് ദാറുമിലേക്ക് പോയി.
ഒ.സി അബ്ദുള്ള മൗലവി കണ്ണൂർ
കുഞ്ഞബ്ദുള്ള മൗലവി വടകര
എന്നിവർ പ്രധാന ഗുരുനാഥന്മാർ.
ദാറുൽ ഉലൂമിലെ മൂന്ന് വർഷത്തെ പഠനശേഷം ദാറുൽ ഉലൂം ദയൂ ബന്ദിൽ ഒരു വർഷം പഠിച്ചു.
ദൗറ ഹദീസ് പൂർത്തിയാക്കി ഖസിമി ബിരുദം നേടി.
എറണാകുളം ജില്ലയിലെ പല്ലാരിമംഗലം
മലപ്പുറം ജില്ലയിലെ ചമ്രവട്ടം എന്നിവിടങ്ങളിൽ മുദരിസായി ജോലി ചെയ്തു.
പല്ലാരിമംഗലം പള്ളിയിൽ ജോലിചെയ്യുന്ന കാലത്താണ് വിവാഹം നടന്നത്. ചമ്രവട്ടത്ത്
ജോലി ചെയ്യുന്ന കാലയളവിൽ മുജാഹിദ് ആദർശവുമായി ബന്ധപ്പെടാൻ തുടങ്ങി.
കണ്ണൂർ ജില്ലയിലെ ക്യാമ്പ് ബസാർ ജുമാ മസ്ജിദ്, കാസർകോട് ജില്ലയിലെ ഷംനാട്
,തൊടുപുഴ എന്നിവിടങ്ങളിലും ജോലി ചെയ്തു
ഇതിനിടയിൽ കൊടിയത്തൂർ അബ്ദുൽ അസീസ് ഖാസി ടി സി മമ്മദ് മൗലവി എന്നിവരുടെ സഹകരണത്തോടെ
സമസ്തക്കെതിരെ ജംഇയ്യത്തുൽ ഉലമ സുന്നിയ എന്ന സംഘടനക്ക് രൂപം നൽകി.
ജുമുഅ പ്രസംഗം എന്ന പേരിൽ ജുമുഅ യുടെ ഹുകുമുകൾ വിവരിക്കുന്ന പുസ്തകം രചിച്ചു.
കാസർകോഡ് ജില്ലയിലെ ഷംനാട് ജോലി ചെയ്യുന്ന കാലത്ത്
കെ പി മുഹമ്മദ് മൗലവി രണ്ടത്താണി സെയ്തു മൗലവി സിപി ഉമർ സുല്ലമി
എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തോടെ പൂർണ്ണമായും മുജാഹിദ് ആദർശം സ്വീകരിച്ചു
അൽ ബഅ സുൽ ഇസ്ലാമി അടക്കമുള്ള അറബി പ്രസിദ്ധീകരണങ്ങൾ വായിച്ചിരുന്നു.. അൽ ബുഷ്റ അറബി മാസികയിൽ രണ്ട് lലേഖനങ്ങൾ എഴുതിയിട്ടുണ്ട്
സമസ്തയുടെ പ്രമുഖ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ യുപി മുഹമ്മദ് മുസ്‌ലിയാർ (മാത്തൂർ ഉസ്താദ് ) സഹോദരനാണ്.
കരിങ്ങാനാട് സലഫിയ്യ
അസ്വബാഹ് പാവിട്ടപ്പുറം
ദാറുൽ ഉലൂം പുല്ലേപ്പടി
ഇസ്ലാഹിയ കുമരനെല്ലൂർ
എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്
മുജാഹിദ് പ്രസ്ഥാനത്തിന്റെ
ജില്ലാ സംസ്ഥാന ഭാരവാഹിയായും
പണ്ഡിതസഭാംഗമായും
പ്രബോധകനായും. ദീർഘകാലം സേവനം ചെയ്തു. ജനാസ നമസ്കാരം വൈകിട്ട് 3 മണിക്ക് നരിപ്പറമ്പ് സലഫി മസ്ജിദിൽ. ഖബറടക്കം അതളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Leave a Reply