‘പാലക്കാട് രാഹുല്‍ ജയിക്കില്ല,വോട്ടുകള്‍ ബിജെപിക്ക് പോകും’

മലപ്പുറം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. സിപിഎം- കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോകും. വിഡി സതീശന്‍ വിഡ്ഡികളുടെ സ്വര്‍ഗലോകത്തിലാണ്. അദ്ദേഹത്തെക്കാള്‍ നന്നായി രാഷ്ട്രീയം പഠിച്ചയാളാണ് താനെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ കെപിസിസിയുടെ സ്ഥാനാര്‍ഥിയല്ലെന്നും സതീശന്റെയും കൂട്ടരുടെയും മാത്രം സ്ഥാനാര്‍ഥിയാണെന്നും അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന്റെ വില പാലക്കാടും ചേലക്കരയിലും കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയുണ്ട്. നേരത്തെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത് പി സരിനെയായിരുന്നു. വിഡി സതീശന്റെ പക്ഷപാതിത്വത്തിന്റെ ഭാഗമായിട്ടാണ് രാഹുല്‍ പാലക്കാട് സ്ഥാനാര്‍ഥിയായത്. ഇതില്‍ വലിയൊരുവിഭാഗം കോണ്‍ഗ്രസുകാര്‍ക്ക് എതിര്‍പ്പുണ്ട്. അതുകൊണ്ട് സരിനോട് അടുപ്പമുള്ള കോണ്‍ഗ്രസുകാര്‍ സിപിഎമ്മിന് വോട്ടു ചെയ്യില്ല. അവരുടെ വോട്ട് ബിജെപിക്ക് പോകും. അതുപോലെ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ സിപിഎമ്മിന്റെ വോട്ട് സരിന് ലഭിക്കില്ല. അതും ബിജെപിക്ക് പോകുമെന്ന് അന്‍വര്‍ പറഞ്ഞു.

ഇന്നലെ പാലക്കാട് ചേര്‍ന്ന തെരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് പ്രതിപക്ഷ നേതാവ് തന്നെ പ്രകോപിപ്പിക്കാനായി രംഗത്തുവന്നത്. പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിക്കാനായി താന്‍ ഇന്ന് എന്തെങ്കിലും പറഞ്ഞോ?. ബിജെപി ജയിക്കുന്നതിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ ഇടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഡിഎംകെയുടെ മുന്നേറ്റം തടയാന്‍ സതീശന്‍ ആകില്ല. പാലക്കാട് ബിജെപി ജയിച്ചു എന്നാണ് ഇന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.