തിരുന്നാവായ : തിരൂർ ഉപജില്ലാ ശാസ്ത്രോത്സവം തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻറ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ രമ.വി.വി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
645 പോയിൻറ് നേടി തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ആലത്തിയൂർ കെ എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും …….. സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എൽ പി വിഭാഗത്തിൽ ഫാത്തിമ മാതാ സ്കൂളും യുപി വിഭാഗത്തിൽ സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ ….. സ്കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ ….. സ്കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
എച്ച്. എം. ഫോറം കൺവീനർ ഫൈസൽ , പ്രിൻസിപ്പൽ ജിജോ ജോസ് , ഹെഡ്മിസ്ട്രസ് ദീപ എം. സി ,പി.ടി.എ വൈസ് പ്രസിഡൻ്റ് അബ്ദുൾ ജലീൽ , പ്രോഗ്രാം കമ്മിറ്റി അംഗം വിനോദൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഫാൻസി സൈമൺ, കെ.എച്ച്.എം. എച്ച്.എസ്.എസ് പ്രധാനാധ്യാപിക ബിന്ദു ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പബ്ലിസിറ്റി കൺവീനർ
സ്റ്റീഫൻ പുലിക്കോട്ടിൽ സ്വാഗതവും ശാസ്ത്രമേള കോഡിനേറ്റർ പ്രവീൺ നന്ദിയും പറഞ്ഞു.
മൂന്നുദിവസമായി നടന്ന മേളയിൽ തിരൂർ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നാലായിരത്തോളം ശാസ്ത്രപ്രതിഭകൾ മാറ്റുരച്ചു.
Leave a Reply