കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ
മരണത്തിൽ കളക്ടർ അരുൺ കെ വിജയനെതിരെ വൻ പ്രതിഷേധം. കളക്ടറേറ്റിൽ യുവമോർച്ച, കെഎസ്യു പ്രവർത്തകർ പ്രതിഷേധം നടത്തി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്കെതിരെ കേസെടുക്കണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് യുവമോർച്ച കെഎസ്എഫ്ഇ പ്രവർത്തകർ കളക്ടറേറ്റിൽ പ്രതിഷേധം നടത്തുന്നത്.
പ്രതിഷേധങ്ങൾ കനത്തതോടെ കളക്ടറെ മാറ്റാൻ റവന്യൂ വകുപ്പിനുമേലും സമ്മർദം ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയടക്കമുള്ളവരോട് ആലോചിച്ച് റവന്യൂ വകുപ്പ് തീരുമാനമെടുക്കുമെന്നാണ് അറിയിരുന്നത്. നവീൻ ബാബുവിന്റെ കുടുംബവും കളക്ടർക്കെതിരായ നിലപാടാണ് കൈക്കൊണ്ടത്. കളക്ടറുടെ പ്രവർത്തനത്തിൽ സി.പി.ഐ.ക്കും അതൃപ്തിയുണ്ട്. വ്യാഴാഴ്ച സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവിൽ പങ്കെടുത്ത നേതാക്കൾ രാത്രി റവന്യൂമന്ത്രി കെ. രാജനെ നേരിട്ട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതലയുള്ള ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണർ എ. ഗീത, കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയെടുത്തു. കണ്ണൂർ കളക്ട്രേറ്റിലെത്തിയായിരുന്നു മൊഴിയെടുപ്പ്
Leave a Reply