ജെ.സി.ഐ: അഡ്വ.ജംഷാദ് കൈനിക്കര പുതിയ പ്രസിഡൻ്റ്

തിരൂർ:മൂന്നു ദിവസങ്ങളിലായി പാലക്കാട് ധോണിയിലെ ലീഡ് കോളേജ് ഓഫ് മാനേജ്മെൻ്റിൽ നടന്ന ജൂനിയർ ചേംബർ ഇൻ്റർനാഷണൽ മേഖല 28 ൻ്റെ സമ്മേളനം ‘ചൈത്രം’ സമാപിച്ചു.പാലക്കാട്,മലപ്പുറം ജില്ലകളിലെ അമ്പതിലേറെ ചാപ്റ്ററുകൾ ഉൾക്കൊള്ളുന്നതാണ് മേഖല 28.സമ്മേളനത്തിൽ പുരസ്ക്കാര വിതരണവും അടുത്ത വർഷത്തേക്കുള്ള കർമപദ്ധതി രൂപീകരണവും നടന്നു.ജെ.സി.ഐയുടെ പുതിയ പ്രസിഡൻ്റായി മലപ്പുറം തിരൂർ സ്വദേശി അഡ്വ.ജംഷാദ് കൈനിക്കരയെ തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിലൂടെയാണ് അഡ്വ.ജംഷാദ് കൈനിക്കര 2025 ലെ സോൺ പ്രസിഡൻ്റായായത്.ജെ.സി.ഐ തിരൂർ ചാപ്റ്റർ അംഗമായ ജംഷാദ് അറിയപ്പെടുന്ന വ്ലോഗർ കൂടിയാണ്.സമ്മേളനത്തിൽ മേഖലാ പ്രസിഡൻറ് കെ.എസ്.ചിത്ര അധ്യക്ഷത വഹിച്ചു.ജെ.സി.ഐ ഇന്ത്യ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനും മുൻ ദേശീയ പ്രസിഡൻ്റുമായ എസ്.രവിശങ്കർ മുഖ്യാതിഥിയായിരുന്നു.മുൻ ജെ.സി.ഐ ഇന്ത്യ ദേശീയ പ്രസിഡൻറ് പി.സന്തോഷ് കുമാർ,എക്സിക്യൂട്ടീവ് ഓഫീസർ ഗുർദിത് സിംഗ്,മുൻ സോൺ പ്രസിഡൻറ് പ്രജിത്ത് പട്ടാമ്പി,ഡോ.കെ.തോമസ് ജോർജ്,അഭിജിത്ത് രാകേഷ്,എച്ച്.മുഹമ്മദ് അൻവർ എന്നിവർ സംസാരിച്ചു.തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡൻ്റുമാർ:എ.ആസിക്ക് റഹ്മാൻ,ഷെഫീഖ് വടക്കൻ,മുഹമ്മദ് ആഷിഖ്,പി.സുഹൈമ.

Photo

Leave a Reply

Your email address will not be published.