ട്വന്റി ഫോർ വാർത്താ സംഘത്തിന്റെ വാഹനമിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

വടക്കാഞ്ചേരി: ട്വന്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥികളായ മുഹമ്മദ്‌ റോഷൻ, മുഹമ്മദ് ഇസ്ലാം എന്നിവരാണ് മരിച്ചത്. വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത നീലിപ്പാറ ക്വാറിക്ക് മുന്നിൽ വച്ചായിരുന്നു അപകടം.

വെള്ളിയാഴ്ച പകൽ ഒന്നരയോടു കൂടിയാണ് അപകടം സംഭവിച്ചത്. വാണിയംപാറ പള്ളിയിൽ ജുമാ നിസ്ക്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥികളെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


കാറിൻ്റെ ഡ്രൈവർ തൃശൂർ തലോർ സ്വദേശി ഇമ്മാനുവൽ (26) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിദ്യാർത്ഥികളുടെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം തൃശുർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മുഹമ്മദ് ഇസാമിൻ്റ മാതാവ്: നസീമ. സഹോദരി: ഇഷ. മുഹമ്മദ് റോഷൻ്റെ മാതാവ്: റംലത്ത്, സഹോദരങ്ങൾ: റഹീമതസ്നി, റഹ്ന നസ്റിൻ.

Leave a Reply

Your email address will not be published.