എസ് എം എ കോട്ടക്കൽ സോൺമെഗാ ബുക്ക്‌ ടെസ്റ്റ്‌ നടത്തുന്നു

കോട്ടക്കൽ: സുന്നി മാനേജ് മെന്റ് അസോസിയേഷൻ (എസ് എം എ)കോട്ടക്കൽ സോൺ ഡോക്ടർ അബ്ദുൽ അസീസ് ഫൈസി ചെറുവാടി രചിച്ച എസ് എം എ സ്റ്റേറ്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച മുത്തു നബി ചരിതം എന്ന പുസ്തകം അടിസ്ഥാനമാക്കി നവംബർ 3ന് കോട്ടക്കൽ സോൺ തലത്തിൽ മെഗാ ബുക്ക്‌ ടെസ്റ്റ്‌ നടത്തുന്നു.
പുസ്തകം സോൺ പരിധിയിലെ സുന്നി വിദ്യാഭ്യാസ ബോർഡ് മദ്രസകളിൽ നിന്ന് 100 രൂപക്ക് ലഭിക്കുന്നതാണ്
ഒന്നാം സമ്മാനമായി 5555 രൂപയും,രണ്ടാം സമ്മാനമായി 3333 രൂപയും,മൂന്നാം സമ്മാനമായി 2222 രൂപയും നൽകും

സോൺ എക്സിക്യൂട്ടീവ് ക്യാമ്പ് ഈ മാസം 25ന് നടത്താൻ തീരുമാനിച്ചു.

ഇത് സംബന്ധിച്ച് ചേർന്ന സോൺ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ്‌ മുഹമ്മദ്‌ അഷ്‌റഫ്‌ തങ്ങൾ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ സുലൈമാൻ ഇന്ത്യനൂർ ഉത്ഘാടനം ചെയ്തു
ഹംസ മാസ്റ്റർ കടമ്പോട്ട്, ബാവ മാസ്റ്റർ കക്കാതടം, ബാവ ആട്ടീരി, കോയ മുസ്‌ലിയാർ പൊട്ടിക്കല്ല്, അബ്ദുള്ള അഹ്സനി കുരുണിയൻ പറമ്പ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published.