കാസര്‍ഗോഡ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ  മുനീറിൻ്റെ മൃതശരീരം കരക്കടിഞ്ഞു

കാസര്‍ഗോഡ്: അഴിത്തലയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ പരപ്പനങ്ങാടി സ്വദേശി മുനീറിൻ്റെ മൃതശരീരം കരക്കടിഞ്ഞു.

കാസര്‍കോട് അഴിത്തലയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബ്ലീച്ച് സ്വദേശി
ആദൻ്റെ പുരക്കൽ IP എന്ന് വിളിക്കുന്ന അബ്ദുൽ മുനീർ (46) ൻ്റെ മൃദ്ദ്ധേഹം ആണ് ഇന്ന് വൈകുന്നേരം 6 മണിക്ക് കാഞ്ഞങ്ങാട് ബീച്ചിൽ കരക്കടിഞ്ഞത്. . പരപ്പനങ്ങാടി അരിയല്ലൂർ സ്വദേശി കൊങ്ങൻ്റെ ചെറുപുരക്കൽ കോയമോ ൻ ഇന്നലെ അപകടത്തിൽ മരിച്ചിരുന്നു ഇദ്ധേഹത്തിൻ്റെ മൃദ്ദ്ധേഹം ഇന്ന് രാവിലെ 8 മണിക്ക് ആലുങ്ങൽ ബീച്ച് കബർസ്ഥാനിൽ കബറടക്കി.

30 പേര്‍ സഞ്ചരിച്ച വലിയ ഫൈബര്‍തോണി ഇന്നലെ ഉച്ചയോടെയാണ് അപകടത്തിൽ പെട്ടത്.

സംഭവത്തില്‍ എട്ട് പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മുനീറിനെ കണ്ടത്താൻ കണ്ടത്താൻ കഴിഞ്ഞിരുന്നില്ല.

മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്.ബാക്കിയുള്ളവർ നീന്തിരക്ഷപെട്ട് കരക്ക് കയറുകയായിരുന്നു. വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ നൗനർ, മക്കൾ ഇമ്രാൻ ,നഹല ഫെബിൻ, മുഹമ്മദ് നിഹാദ്.

Leave a Reply

Your email address will not be published.