തിരൂർ: ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ ( ഐ എ പി എ )’അറിവ് ആരോഗ്യമാകട്ടെ, തിരിച്ചറിവ് ജീവിതമാകട്ടെ’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന വാര്‍ഷിക സമ്മേളനം ഒക്ടോബർ 19 ന് മൂച്ചിക്കല്‍ (തിരൂര്‍) ക്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്നു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 400 ഓളം പ്രതിനിധികളാണ് ഈ സംഗമത്തിൽ പങ്കെടുക്കുന്നത്.


ഒട്ടേറെ പ്രഗത്ഭരായ അക്യുപങ്ചർ ചികിത്സകർ സംബന്ധിക്കുന്ന ഈ വാർഷിക സമ്മേളനത്തില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ്സും, ചർച്ചയും ഉണ്ടാവും.
രാവിലെ 9 ന് സ്റ്റേറ്റ് ജോയിൻ സെക്രട്ടറി സലീന കാസിമിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിക്കുന്ന പരിപാടി തിരൂരിന്റെ കുറുക്കോളി മൊയ്തീൻ എംഎല്‍എ ഉൽഘാടനം ചെയ്യും.
തുടര്‍ന്ന് ഐ.എ.പി.എ യുടെ സ്റ്റേറ്റ് പ്രസിഡന്റ് അക്യു മാസ്റ്റർ ഷുഹൈബ് റിയാലു മുഖ്യപ്രഭാഷണം നടത്തും.
ശേഷം സംഘടനയുടെ സ്റ്റേറ്റ് ജനറൽ സെക്രട്ടറി സി. കെ. സുനീർ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ സയ്യിദ് അക്രം, സ്റ്റേറ്റ് ട്രെഷറർ പി.വി. ഷൈജു., സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി അൽത്താഫ് മുഹമ്മദ്‌, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജുനൈദ് അഹമ്മദ്, സീമാ സിദ്ദീഖ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് കമറുദ്ദീൻ കൗസരിയുടെ നന്ദി പ്രഭാഷണത്തോടെ വൈകുന്നേരം 4 മണിക്ക് സമ്മേളനത്തിന് പരിസമാപ്തിയാകും.


ഷുഹൈബ് റിയാലു (സ്റ്റേറ്റ് പ്രസിഡന്റ്, ഐ.എ.പി.എ.) സലീന കാസിം(സ്റ്റേറ്റ്ജോ യിൻ സെക്രട്ടറി.) ജുനൈദ് അഹമ്മദ്.
(സ്റ്റേറ്റ് പി.ആര്‍.ഒ.), ജംഷീർ അലി.
(സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം.), നുസ്റത്ത് (ജില്ലാ വൈസ് പ്രസിഡന്റ്‌ ), ഹസീന കക്കാട്
(ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ), അബ്ദുറഹിമാൻ അൻസാരി, (ജില്ലാ വൈസ് പ്രസിഡന്റ്‌ ), നൗഷാദ്(മലപ്പുറം ജില്ലാ പ്രതിനിധി ), അഞ്ജു ജോസഫ്( തൃശ്ശൂർ ജില്ലാ പ്രതിനിധി ) എന്നിവർ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.