തിരൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദി ആയ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കേതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. കെ.എ.പത്മകുമാർ ഉൽഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ് അടിയാട്ടിൽ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽവൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്,സി.വി.വിമൽകുമാർ, സൈദ് മുഹമ്മദ് ചേരുതോട്ടത്തിൽ,യാസർ പയ്യോളി, ടി.കുഞ്ഞമുട്ടി,നൗഷാദ് പരന്നേക്കാട്,രാജേഷ് പരന്നേക്കാട്, ബാബു അടിയാട്ടിൽ,അഡ്വ.രാജേഷ്, ഫൈസൽ ബാബു,വിജയൻ ചെമ്പൻഞ്ചേരി എന്നിവർ സംസാരിച്ചു.
Leave a Reply