പരപ്പനങ്ങാടി: പരപ്പനങ്ങാടി കേന്ദ്രമായി തുടക്കമിട്ട വാക്കേഴ്സ് അക്കാദമി ഫോര്‍ ഫുട്ബോളിന്റെ(വാഫ്) ലോഗോ പ്രകാശനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും സൂപ്പര്‍ ലീഗ് കേരളയിലെ മലപ്പുറം എഫ് സി ടീം ക്യാപ്റ്റനുമായ അനസ് എടത്തൊടിക, സ്പോർട്സ് ഫൗണ്ടേഷൻ കേരളയുടെ ഡയറക്ടറും എo എഫ്സി എക്സിക്യൂട്ടീവ് ഡയറക്ടറുമായ ആഷിക് കൈനിക്കര , എo എഫ്സി എക്സിക്യൂട്ടീവ് ഡയറക്ടർ, അജ്മൽ ബിസ്മി എന്നിവർ സംയുക്തമായാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്.
മലപ്പുറം എഫ് സി എക്സിക്യൂട്ടീവ് മെമ്പർമാരായ, മുബഷിർ കുണ്ടാണത്ത് റീന ബാബു , ജംഷീദ് ലില്ലീസ് മറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കോഴിക്കോട് വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. വാഫിന്റെ കീരനല്ലൂര്‍, ചുടലപറമ്പ് കേന്ദ്രങ്ങളിലെ അമ്പതോളം വരുന്ന കുട്ടികളും ചടങ്ങില്‍ സംബന്ധിച്ചു.
ഗ്രാമീണ മേഖലയിലെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് ശാസ്ത്രീയ രീതിയില്‍ പരിശീലനം നല്കി മികച്ച കളിക്കാരാക്കി മാറ്റുക എന്നതാണ് വാഫ് ലക്ഷ്യമിടുന്നതെന്ന് അക്കാദമി ഭാരവാഹികള്‍ അറിയിച്ചു. വാഫ് ഫൗണ്ടര്‍ ഡയറക്ടറും മുന്‍ കേരളാ പോലീസ് താരവുമായിരുന്ന വിനോദ് കെ.ടി ചടങ്ങിന് സ്വാഗതവും വാഫ് ഡയറക്ടര്‍ വിബീഷ് വിക്രം നന്ദിയും പറഞ്ഞു.
Leave a Reply