രവിമേലൂർ
കുന്നത്തുനാട്: പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ച ബിജെപി പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
അഴിമതിയിൽ മുങ്ങിക്കുളിച്ച ട്വൻറി20 ഭരണസമിതി രാജിവച്ചു പുറത്തു പോകാമെന്ന് ആവശ്യവുമായാണ് ബിജെപി കുന്നത്തുനാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്.അതുപോലെ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ എസ് ഷൈജു ഉദ്ഘാടനം ചെയ്തു.
മണ്ണ് മാഫിയ ഉൾപ്പെടെയുള്ളവരിൽ നിന്ന് കൈക്കൂലി കൈപ്പറ്റി കുന്നത്ത് നാടിനെ നശിപ്പിക്കുവാൻ കൂട്ടുനിന്ന പഞ്ചായത്ത് ഭരണസമിതി രാജിവെക്കണം എന്നാണ് ബി ജെ പി പ്രവർത്തകർ ആവശ്യപ്പെട്ടത്
Leave a Reply