സാദിഖലി ശിഹാബ് തങ്ങൾക്കും ഹാരിസ് ബീരാനും അമേരിക്കയിൽ പ്രവാസി സമൂഹത്തിന്റെ ഹൃദ്യമായ സ്വീകരണം

എഡിസൺ, ന്യു ജേഴ്‌സി: അമേരിക്ക സന്ദർശിക്കുന്ന മുസ്ലിം ലീഗ് സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും രാജ്യ സഭാ എം.പിയും സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാനും അമേരിക്കൻ പ്രവാസി സമൂഹം ഹൃദ്യമായ സ്വീകരണം നൽകി. റോയൽ ആൽബർട്ട് പാലസിൽ നടന്ന സ്വീകരണത്തിൽ ഫൊക്കാന, ഫോമാ, ഇന്ത്യൻ ഓവര്സീസ് കോണ്ഗ്രസ്, വേൾഡ് മലയാളി കൗൺസിൽ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

റിട്ട. ഡി.ജിപി ടോമിൻ തച്ചങ്കരിയും പങ്കെടുത്തവരിൽപ്പെടുന്നു. കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെ.എം.സി.സി.), മലയാളി മുസ്ലിംസ് ഓഫ് ന്യു ജേഴ്‌സി (എം.എം.എൻ.ജെ), നന്മ എന്നീ സംഘടനകളാണ് സ്വീകരണം സംഘടിപ്പിച്ചത്.

ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ് ഡയോസിസ് മെത്രാപ്പോലീത്ത സഖറിയാ മോർ നിക്കോളാവോസും ആശംസ സന്ദേശം അയച്ചു

സാദിഖലി തങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെ പല പ്രമാദമായ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കപ്പെട്ടത് മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിയും തന്റെ അനുഭവത്തിൽ നിന്ന് ചൂണ്ടിക്കാട്ടി.

അധ്യക്ഷത വഹിച്ച കെ.എം.സി.സി യു.എസ് പ്രസിഡന്റ് യു. എ നസീർ അമേരിക്കൻ മലയാളികളുടെ ഒരു പരിച്ഛേദം യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി അഭിഭാഷകനെന്ന നിലയിൽ ഹാരിസ് ബീരാൻ എം.പി. പ്രവാസികൾക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളും നസീർ അനുസ്മരിച്ചു.

കെഎംസിസി, ഫൊക്കാന, ഫോമാ തുടങ്ങിയ വിവിധ പ്രവാസി സംഘടനകൾ നാടിനുവേണ്ടി ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചും തങ്ങൾ എടുത്തുപറഞ്ഞു. വയനാട് ദുരന്തത്തിന് വേണ്ടി സമാഹരിച്ച 40 കോടി രൂപയിൽ മൂന്നിലൊന്ന് കെ.എം.സി.സിയുടേതാണ്.

എച്ച് 1 വിസ സ്റ്റാംപ് ചെയ്യുന്നതിന് ഇന്ത്യയിൽ പോകണമെന്ന ഇപ്പോഴത്തെ നിയമം മൂലം ഐടി മേഖലയിലുള്ളവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വാഷിംഗ്ടണിലെ ഇന്ത്യൻ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. അക്കാര്യം അമേരിക്കൻ അധികൃതരുമായി ചർച്ച് ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് അമേരിക്കയിലേക്കും തിരിച്ചും നേരിട്ട് വിമാനം വേണമെന്ന ആവശ്യവും അറിയിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നുകൊണ്ടുതന്നെ പ്രവാസി ഇന്ത്യക്കാർക്ക് സ്വന്തം രാജ്യത്തെ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാകുന്നതിനു വേണ്ടി പാർലമെന്റിനകത്തും പുറത്തും സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വാഗ്ദാനം നൽകി. അമേരിക്കൻ മലയാളികളെ അത്ര ബാധിക്കുന്നതല്ലെങ്കിലും വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനായും ശബ്ദിക്കുമെന്നും ഹാരിസ് ബീരാൻ ഉറപ്പുനൽകി.

കേരളത്തിൽ അടുത്തിടെയായി വർഗീയ വിഷം ചീറ്റുന്നത് കണ്ടുവരുന്നുണ്ടെന്നും അത് മുളയിലേ നുള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ പാതയിലാണ് സാദ്ഖലി ശിഹാബ് തങ്ങളും പ്രവർത്തിക്കന്നതെന്നതിൽ സന്തോഷമുണ്ട്. കേരളത്തിലെ അഴിമതി നിറഞ്ഞ ദുദുർഭരണം അവസാനിപ്പിക്കണം. ഇന്ത്യയിൽ സ്വാതന്ത്ര്യവും മതനിരപേക്ഷതായും തകർക്കാനും ഭരണഘടന അട്ടിമറിക്കാനുമുള്ള വ്യഗ്രതയും നാം കാണുന്നു. ഇതിനെതിരെ ന്യുനപക്ഷ വിഭാഗത്തിൽപെട്ട നാം ഒരുമിച്ച് പ്രവർത്തിക്കണം. ആഗോള മാനവിക തത്വങ്ങളെ നിരാകരിക്കുന്നവർക്കെതിരെ നാം ശക്തമായി പ്രതികരിക്കണം-ജോർജ് എബ്രാഹം പറഞ്ഞു.

എം.എം.എൻ.ജെ, നന്മ എന്നിവയുടെ സഹസ്ഥാപകനായ ഡോ സമദ് പൊന്നേരി പ്രായമുള്ളവർക്ക് വേണ്ടി ആരംഭിക്കേണ്ട സ്ഥാപനങ്ങളെപ്പറ്റിയുള്ള നിർദേശങ്ങൾ അവതരിപ്പിച്ചു.

ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, നമ വൈസ് പ്രസിഡന്റ് ഡോ സക്കീർ ഹുസ്സൈൻ, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ബോബി ബാൽ, ജോർജ് ജോസഫ്, മുൻ ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ, അസ്‌ലം ഹമീദ്, കെ.എം.സി.സി യു.എ.ഇ സെക്രട്ടറി അൻവർ നഹ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സാദിഖലി ശിഹാബ് തങ്ങൾക്കും ഹാരിസ് ബീരാനും സമദ് പൊന്നേരി, ഹനീഫ് എരഞ്ഞിക്കൽ, മുസ്തഫ കമാൽ എന്നിവർ പ്ലാക്കുകൾ സമ്മാനിച്ചു. കെ.എം.സി.സി. കാനഡയുടെ ഉപഹാരം അഞ്ചൽ ഷാഫി ചാലിയം, അബ്ദുൽഖാദർ പാട്ടില്ലത്ത്, നാസർ കോടൂർ, ജംഷാദ് എന്നിവർ സമ്മാനിച്ചു

ഡോ. മുനീറിന് സാദിഖ് അലി ശിഹാബ് തങ്ങൾ പ്ലാക്ക് നൽകി ആദരിച്ചു.

ലീലാ മാരേട്ട്, ജിബി തോമസ്, മധു കൊട്ടാരക്കര, തങ്കം അരവിന്ദ് , അനിൽ പുത്തൻചിറ , ഹനീഫ് എരഞ്ഞിക്കൽ, മുസ്തഫ കമാൽ , ഒമർ സിനാപ്, നിരാർ ബഷീർ , ഷൈമി ജേക്കബ്, ജിൻസ് മാത്യു തുടങ്ങിയവരും അമേരിക്കയിലെ മറ്റു സാമൂഹ്യ സാംസ്കാരിക നായകരും പങ്കെടുത്തു.സുൽഫിക്കർ ഹബീബ്, താഹാ മുഹമ്മദ് എന്നിവർ മോഡറേറ്റ് ചെയ്തു. ഇൻതിയാസ് സ്വാഗതവും ഷെമി അന്ത്രു നന്ദിയും  പറഞ്ഞു

Leave a Reply

Your email address will not be published.