ലോകത്തിലെ പ്രമുഖ വ്യക്തിത്വ വികസന സംഘടനയായ ജെസിഐ യുടെ മേഖല 28 ന്റെ പാലക്കാട് ധോണിയിൽ വെച്ച് നടന്ന ഇക്കൊല്ലത്തെ കൺവെൻഷനിൽ മികച്ച വനിതാ ജെ സി ഐ പ്രവർത്തകക്കുള്ള അവാർഡ് തിരൂർ സ്വദേശിനിയായ കെസി മുംതാസ് മേഖലാ പ്രസിഡന്റ് കെ.എസ് ചിത്രയിൽ നിന്നും ഏറ്റുവാങ്ങി.
തിരുരിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ഈ അംഗീകാരം.
പ്രകൃതി സംരക്ഷണം, വൃദ്ധ വയോ ജനങ്ങളുടെ ക്ഷേമ പ്രവർത്തനം, വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി നടത്തിയ വിവിധ പരിശീലന പരിപാടികൾ ,സ്ത്രീ സുരക്ഷയും സ്ത്രീകളുടെ ഉന്നമനത്തിനായും നടത്തിയ പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള നിരവധി മേഖലകളിലെ ജന ശ്രദ്ധേയമായ പ്രവത്തർത്തനങ്ങൾ കണക്കിലെടുത്താണ് ഈ പുരസ്കാരം.
ജെസിഐ തിരുരിന്റെ ചെയർ പേഴ്സണും ഫാഷൻ ഡിസൈനിങ്, സ്റ്റുഡന്റ് കൗൺസിലിംഗ് എന്നി മേഖലകളിൽ പ്രവർത്തി പരിചയവുമുള്ള മുംതാസ്,ജോലി ചെയ്ത എല്ലാ മേഖലകളിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ കേരള സ്റ്റേറ്റ് റൂട്രോണിക്സ് തിരൂർ പഠന കേന്ദ്രമായ IHT കോളേജിലെ അഡ്മിനിസ്ട്രേറ്റർ പദവി കൈകാര്യം ചെയ്യുന്ന മുംതാസ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ പ്രിയങ്കരിയാണ്.വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി ബോധവത്കരണ പ്രവർത്തനങ്ങളും സ്ത്രീകൾക്കായി നടത്തിയ സെൽഫ് ഡിഫെൻസ് പരിപാടികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരു സ്ത്രീയെന്ന നിലയിൽ അടിച്ചമർത്തപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ സ്ത്രീകളുടെ ഉന്നമനത്തിനായി എന്നും നിലകൊണ്ടിട്ടുള്ള മുംതാസ് അംഗ പരിമിതരായ കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങളിലും മുൻ നിരയിൽ പ്രവർത്തിച്ചിട്ടുണ്ട്.
Leave a Reply