പൊന്നാനി : മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിന്റെ ശവകുടീരം ഹോട്ടൽ ശൃംഖലയാക്കാൻ ഡാൽമിയ ഗ്രൂപ്പിന് അനുമതി നൽകിയ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ തീരുമാനം പിൻവലിക്കണമെന്ന് പൊന്നാനി ചരിത്ര പഠന കൂട്ടായ്മ ആവശ്യപ്പെട്ടു.
യുനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച ശവകുടീരവും മറ്റു പൈതൃക കേന്ദ്രങ്ങളും തനത് രീതിയിൽ സംരക്ഷിക്കപ്പെടണം എന്ന് യോഗം ആവശ്യപ്പെട്ടു. ചരിത്രകാരൻ ടി.വി അബ്ദുറഹിമാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഹമ്മദ് പൊന്നാനി, അഡ്വ. തജ്‌മൽ സലീക്ക് എന്നിവർ സംസാരിച്ചു.
Leave a Reply