പൊന്നാനി: ഈഴുവത്തിരുത്തി വില്ലേജ് പരിധിയിലുള്ള 6 മുതൽ 10 വരെ ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന വാർഡുകളിൽ 2018 മുതൽ എല്ലാ വർഷവും വീടുകളിൽ വെള്ളം കയറി.
ജനങ്ങൾക്കുണ്ടായിട്ടുള്ള ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് കുമ്പളത്തുപടി കുറ്റിക്കാട് കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. ആറുവർഷമായി തുടർച്ചയായി വീടിനകത്ത് വെള്ളം കയറി വീടുകൾക്ക് വിള്ളൽ സംഭവിച്ചിട്ടും പൊന്നാനി നഗരസഭയുടെ ഭാഗത്ത് നിന്നും യാതൊരു പരിഹാര നടപടികളും നടപ്പിലാക്കിയില്ല. ജില്ലാ കലക്ടർക്ക് പൊതുജനങ്ങൾ നൽകിയ പരാതിയെപ്പറ്റി അന്വേഷണം നടത്തണമെന്നും, ഈശ്വരമംഗലം മുതൽ കുറ്റിക്കാട് വരെയുള്ള വാർഡുകളിൽ സംയുക്ത ഡ്രൈനേജ് നിർമ്മാണം നടത്തി ഭാരതപ്പുഴയിലേക്ക് വെള്ളം ഒഴുകിവിടുന്നതിനുള്ള നടപടികൾ അടുത്ത മഴക്കാലത്തിന് മുൻപ് നടപ്പിലാക്കുവാൻ പൊന്നാനി നഗരസഭ തയ്യാറാവണമെന്നും കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു.
കുറ്റിക്കാട് കുമ്പളത്തുപടി കോൺഗ്രസ് യോഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ അബ്ദുൾ അസീസ് അധ്യക്ഷ വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി എൻ.എ. ജോസഫ്, എ. പവിത്രകുമാർ, സി. ജാഫർ, കുറ്റിരി ഗണേശൻ, കെ. സൈനുദ്ദീൻ, കെ പി ശശീധരൻ, കെ.പി. കുട്ടൻ, കെ ജമാൽ, വി പി. ചന്ദ്രൻ, പി. ഗഫൂർ, കെ. റിയാസ്, പി. സദാനന്ദൻ, സി. വേലായുധൻ എന്നിവർ സംസാരിച്ചു.
Leave a Reply