യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ചേലക്കര: മുൻ വിരോധം വെച്ചുണ്ടായ വാക്ക്തർക്കത്തെ തുടർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ ചേലക്കര പോലീസ് അറസ്റ്റ് ചെയ്തു. ചേലക്കര പരക്കാട് സ്വദേശി പാലേരി വീട്ടിൽ കുഞ്ഞുണ്ണി മകൻ സതീഷ് (44 ) ആണ്അ റസ്റ്റിലായത്. 13ന് രാത്രി 10 മണിയോടെ പരക്കാട് വെച്ചാണ് സംഭവം ഉണ്ടായത്.

ഗുരുതര പരിക്കുപറ്റിയ സജീഷ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പ്രതിയെ വടക്കാഞ്ചേരി ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ അരുൺകുമാർ, പൗലോസ്, ജോളി സെബാസ്റ്റ്യൻ, എഎസ്ഐ സജീവൻ, സി പി ഒ മാരായ രഞ്ജിത്ത്, രഘു, അനൂപ്, ബിനു, ഷനൂബ്, ഗിരീഷ് എന്നിവരുണ്ടായിരുന്നു.

Leave a Reply

Your email address will not be published.