മലപ്പുറം: ആഗോള മുസ്ലിം സമൂഹം കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്നും പശ്ചിമേഷ്യയിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ ശ്രമം അനിവാര്യമാണെന്നും പശ്ചിമേഷ്യയിലുടനീളം മുഴങ്ങുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും രോദനങ്ങൾക്ക് മുസ്ലിം രാഷ്ട്രങ്ങൾ കൂടി ഉത്തരവാദികളാണെന്നും വഹ്ദത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അധ്യക്ഷൻ സിയാവുദ്ദീൻ സിദ്ദീഖി പറഞ്ഞു.
മലപ്പുറം മിനി ഊട്ടിയിൽ നടന്ന ത്രിദിന അഖിലേന്ത്യാ ക്യാമ്പിന്റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മദ്രസകളുടെ നേർക്ക് നടക്കുന്ന അവകാശ നിഷധത്തിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്നും ന്യൂന പക്ഷങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം നിലപാടുകൾ ജനങ്ങൾക്കിടയിൽ കടുത്ത അസ്വസ്ഥത സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വഹ്ദത്ത് കേന്ദ്രസമിതിയംഗങ്ങളായ ഡൊക്ടർ അനീസ് അഹമ്മദ് (ഉത്തർ പ്രദേശ്), സയ്യിദ് മുഹമ്മദ് ബുഖാരി (തമിഴ്നാട്), ഷംസുദ്ദുഹാ (പശ്ചിമബംഗാൾ), ഡൊക്ടർ പി.മുഹമ്മദ് ഇസ്ഹാഖ്, നഈം തോട്ടത്തിൽ, കേമ്പ് അസിസ്റ്റന്റ് കൺവീനർ പി.ജലാലുദ്ദീൻ എന്നിവർ സംബന്ധിച്ചു.
Leave a Reply