പരപ്പനങ്ങാടി : ആർ.എസ്.എസ്.പരിപാടിക്ക് പരപ്പനങ്ങാടി നഗരസഭാ സ്റ്റേഡിയം അനുവദിച്ചതിൽ വൻ പ്രതിഷേധം.
ആർ.എസ്.എസ്.വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് നടത്തുന്ന പൊതു പരിപാടിക്കാണ് നഗരസഭ സ്റ്റേഡിയം അനുവദിച്ച് നൽകിയത്. ഒരു സംഘടനയുടെയും പരിപാടിക്ക് സ്‌റ്റേഡിയം അനുവദിക്കാൻ പാടില്ലെന്ന് പറയുന്നുണ്ടെങ്കിലും ആർ.എസ്.എസിന് സ്റ്റേഡിയം അനുവദിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
എന്നാൽ സ്കൂളിൻ്റെ പരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്റ്റേഡിയത്തിൽ പരിപാടി നടത്താൻ അനുമതി വാങ്ങിയതെന്നും ,തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി.ഷാഹുൽ ഹമീദ് മാസ്റ്റർ പറയുന്നുണ്ടെങ്കിലും സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ്റെ അമിത താൽപര്യമാണ് ആർ.എസ്.എസിന് ഗവൺമെൻ്റ്ന് കീഴിലുള്ള സ്ഥാപനം അനുവദിച്ചുതെന്ന് പറയപ്പെടുന്നു.
സർക്കാർ പൊതുസ്ഥലം ആർ എസ്. എസിൻ്റെ ആയുധ പരിശീലനത്തിന് സ്റ്റേഡിയം ലീഗ് ഭരണസമിതി നൽകിയതിലൂടെ സർക്കാർ ഉത്തരവ് ലംഘിക്കപെട്ടിരിക്കുകയാണന്നും ഇതിന് മുൻസിപ്പൽ ചെയർമാൻ അറിയാതെ സ്റ്റേഡിയം വിട്ട് നൽകാൻ കളമൊരുക്കിയ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ അഹമ്മദ് നടത്തിയ നീക്കം പ്രതിഷേധാർഹമാണെന്നും ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ പ്രതിഷേധപ്രകടനം നടത്തി മുൻസിപ്പൽ നേതാക്കളായ നൗഫൽ സി. പി ,സിദ്ധീഖ് കെ അക്ബർ നേതൃത്വം നൽകി.
Leave a Reply