മലപ്പുറം: സ്വർണ്ണക്കള്ളക്കടത്തു കേസിലെ പ്രതികളുമായി അമാന എംബ്രയ്‌സ് ഗ്രൂപ്പ് ആരംഭിച്ച എംകെ മുനീറിനെ എൻഐഎ ചോദ്യം ചെയ്യണമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ: ഷമീർ പയ്യനങ്ങാടി ആവശ്യപ്പെട്ടു.
സ്വർണ്ണക്കടത്തു കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എം കെ മുനീർ അമ്മാന ഗ്രൂപ്പ് ആരംഭിച്ചത്. എംകെ മുനീറിനെ ചോദ്യം ചെയ്യുന്നതിലൂടെ മുനീറിന്റെ രാജ്യദ്രോഹ പ്രവർത്തനങ്ങൾ കണ്ടെത്താൻ സാധിക്കും. കടക്കാരനായി മരണപ്പെട്ടുപോയ സി എച്ചിന്റെ പുത്രൻ പൊതുപ്രവർത്തനത്തിലൂടെ മാത്രം കോടികൾ സമ്പാദിച്ചത് അന്വേഷണ വിധേയമാക്കണം. തലശ്ശേരി സ്വർണക്കടത്ത് കേസിലെ പ്രതികളായ സഹോദരങ്ങളുമായി ലീഗിലെ മുനീർ ഗ്രൂപ്പുകാരനായ കെഎം ഷാജിയുടെ ബന്ധം നേരത്തെ വെളിപ്പെട്ടതാണ്.
സമഗ്രമായ അന്വേഷണത്തിലൂടെ എംകെ മുനീറിന്റെയും ഷാജിയുടെയും രാജ്യദ്രോഹ പ്രവർത്തനങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും സ്വർണ്ണ കള്ളക്കടത്ത് രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ മൗനം പാലിക്കുന്ന ലീഗ് നേതൃത്വത്തിലെ പാണക്കാട് തങ്ങൾമാരുടെ മൗനം സംശയാസ്പദമാണ്. ഇത്തരം കള്ളക്കച്ചവടത്തിൽ പങ്കുള്ളതുകൊണ്ടാണോ പാണക്കാട് തങ്ങൾമാർ മൗനം പാലിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു
Leave a Reply