മദ്രസകൾക്കെതിരായ ബാലാവകാശം കമ്മീഷൻ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനം

കോട്ടക്കൽ: മദ്രസകൾ അടച്ചു പൂട്ടണം എന്ന കേന്ദ്ര ബാലാവകാശ കമ്മീഷൻ കണ്ടെത്തൽ ഭരണഘടന ലംഘനവും ഇന്ത്യൻ മതേതരത്തെ പിച്ചി ചീന്തുന്നതുമാണെന്ന് സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഒരു സർക്കാരിന്റെയും സഹായം ഇല്ലാതെ ധാർമിക പഠനവും, ഇന്ത്യൻ ഭരണഘടന മൂല്യങ്ങൾ ഉയർത്തുന്ന വിദ്യാർത്ഥി സമൂഹത്തെ വളർത്തി എടുക്കുകയും ചെയ്യുന്ന മദ്രസ പ്രസ്ഥാനം കേരളത്തിൽ മത സൗഹാർദ്ദം വളർത്താൻ വേണ്ട ഇടപെടൽ നടത്തുന്നുണ്ടെന്നും യോഗം വിലയിരുത്തി.


വൈസ് പ്രസിഡന്റ്‌ സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു
സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ സുലൈമാൻ ഇന്ത്യനൂർ, ജില്ലാ ഭാരവാഹികളായ മുഹമ്മദ്‌ അലി സഖാഫി കൊളപ്പുറം, ഹംസ ഹാജി പരപ്പനങ്ങാടി, ഗഫൂർ മാസ്റ്റർ എടയൂർ, ഒ മുഹമ്മദ്‌ കാവപ്പുര, കരീം ഹാജി പനങ്ങാട്ടൂർ, സോൺ ഭാരവാഹികളായ മുസ്തഫ സഖാഫി കാടാമ്പുഴ,കോയ മുസ്‌ലിയാർ കളിയാട്ടമുക്ക്, പി എ മജീദ് വേങ്ങര, മുഹമ്മദ്‌ റഷീദ് ഓമച്ചപ്പുഴ, ഹംസ മാസ്റ്റർ കടമ്പോട്ട്, ഇബ്രാഹിം വാരിയത് സംബന്ധിച്ചു.

Leave a Reply

Your email address will not be published.