കോട്ടക്കൽ: ബെറ്റർ ലൈഫ് എജുക്കേഷൻ സിസ്റ്റം ഏർപ്പെടുത്തിയ മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല സോഷ്യൽ വർക്കർക്കുള്ള അവാർഡിന് മാധ്യമപ്രവർത്തകനും , എസ്.ഡി.പി.ഐ. ജില്ല കമ്മിറ്റി അംഗവുമായ ഹമീദ് പരപ്പനങ്ങാടിയെ തെരഞ്ഞെടുത്തു.
കോവിഡ് കാലത്തെ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഇദ്ധേഹം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂരിൽ ജില്ലയിലെ എസ്.ഡി.പി പ്രവർത്തകർക്ക് നേതൃത്വം കൊടുത്ത വളണ്ടിയർ ജില്ല കോഡിനേറ്റർ കൂടിയാണ് ഹമീദ് പരപ്പനങ്ങാടി.
കോട്ടക്കലിൽ വെച്ച് നടന്ന ചടങ്ങിൽ യോഗ പരിശീലകൻ ഡോക്ടർ രാജാറാം തൃശൂർ ഹമീദ് പരപ്പനങ്ങാടിക്ക് അവാർഡ് നൽകി. ഡോക്ടർ ഹാറൂൺ റഷീദ്, ബെറ്റർ ലൈഫ് എജ്യുക്കേഷൻ സിസ്റ്റം മാനേജിംഗ് ഡയറക്ടർ മുസ്ഥഫതുടിശ്ശേരി, എസ് എം .എസ് .സിദ്ധീഖ് ഫൈസൽ എടരിക്കോട് സംബന്ധിച്ചു.
ജില്ലയിലെ വിവിധമേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികളെ തെരഞ്ഞെടുപ്പിലൂടെ കണ്ടത്തിയാണ് അവാർഡ് നൽകിയത്.
ബിസിനസ്സ് എക്സ്ലൻസ് അവാർഡുകളും നൽകി.
Leave a Reply