എസ്ഡിപിഐ ജന ജാഗ്രത ക്യാമ്പയിൻ സംഘടിപ്പിച്ചു

പൊന്നാനി : പിണറായി പോലീസ് ആർ എസ് എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന ക്യാമ്പയിന്റെ ഭാഗമായി എസ് ഡി പി ഐ പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചരണ ജാഥയും പദ യാത്രയും സംഘടിപ്പിച്ചു

വാഹനജാഥ പുതുപൊന്നാനിയിൽ മണ്ഡലം ജോയിന്റ് സെക്രട്ടറി പി റിഷാബ് ഉദ്ഘാടനം ചെയ്തു

പദയാത്ര ബിയ്യം സെന്ററിൽ മണ്ഡലം പ്രസിഡന്റ്‌ റാഫി പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു

സമാപന പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം ഫത്താഹ് പൊന്നാനി ഉദ്ഘാടനം ചെയ്തു

മുനിസിപ്പൽ പ്രസിഡന്റ്‌ പി പി സക്കീർ അധ്യക്ഷത വഹിച്ചു

വിവിധ കേന്ദ്രങ്ങളിൽ കുഞ്ഞൻ ബാവ മാസ്റ്റർ ജമാൽ ഇരിക്കാമ്പാടം ഹമീദ് മാരാമുറ്റം അക്ബർ മുക്കാടി സംസാരിച്ചു

പദയാത്രക്ക് മുനിസിപ്പൽ സെക്രട്ടറി എം മുത്തലിബ്, വൈസ് പ്രസിഡന്റ്‌മാരായ ഹാരിസ് പള്ളിപ്പടി, പി ജമാലുദ്ദീൻ, ട്രഷറർ ഫൈസൽ ബിസ്മി നേതൃത്വം നൽകി

Leave a Reply

Your email address will not be published.