തിരുവനന്തപുരം: റേഷൻ കടകൾ ഇന്ന് അവധി, അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിങ് നടപടികളുമായി റേഷൻകട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നത്തെ പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
സംസ്ഥാനത്തെ സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള സഹകരണ ബാങ്കുകള്‍ക്ക് അവധി ബാധകമാണ്.
നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.
Leave a Reply