ഫൈസൽ ഇടശ്ശേരിയുടെ രാജി ആവശ്യപ്പെട്ട്  സിപിഎം ജില്ലാ സെക്രട്ടറിയറ്റ്

തിരൂർ: സ്വർണകടത്ത് കേസിൽ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് തിരുനാവായ ഡിവിഷൻ അംഗം ഫൈസൽ ഇടശ്ശേരിയുടെ രാജി ആവശ്യപ്പെടാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ്.

ദുബായിൽനിന്ന് സ്വർണ്ണം കടത്തിയതിന് ഫൈസൽ അറസ്റ്റിലായെന്നാണ് വാർത്ത. രാജ്യത്തിൻറെ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും നിയമവ്യവസ്ഥ അനുസരിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം ജില്ലാ പഞ്ചായത്ത് അംഗമായി ചുമതലയേറ്റത്. സ്വർണ്ണ കടത്തിലൂടെ അദ്ദേഹം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് ചെയ്തത്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്.

കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടും ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കാൻ സന്നദ്ധമല്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. രാജ്യത്തിൻറെ നിയമവ്യവസ്ഥ പരസ്യമായി ലംഘിച്ച ആളെ ജനപ്രതിനിധിയായി ലീഗ് ചുമക്കുന്നത് അപമാനമാണെന്നും സിപിഎം ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published.