മലപ്പുറം: സ്വർണ്ണക്കടത്തിന് എന്നെ അറസ്റ്റ് ചെയ്തു എന്ന വിധത്തിൽ ചിലർ നടത്തുന്ന പ്രചരണം തീർത്തും അസംബന്ധമാണെന്ന് മലപ്പുറം പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി.
ഫൈസൽ എടശ്ശേരിക്ക് എതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കെതിരെയും മന്ത്രിമാർക്കെതിരെയും ഉയരുന്ന ആരോപണങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ഇത്തരം ദുർബ്ബലമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു പാർട്ടിയായാലും മന്ത്രി ആയാലും ലജ്ജാകരമാണെന്ന് ഫൈസൽ എടശ്ശേരി
പറഞ്ഞു.
ശരീരത്തിൽ ഒളിപ്പിച്ചോ പേസ്റ്റ് രൂപത്തിലാക്കിയോ സ്വർണ്ണം കൊണ്ട് വരേണ്ട ഗതികേട് എനിക്ക് ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ സ്വർണ്ണക്കടത്തിന്റെ പേരിൽ ഒരു ഏജൻസിയും ഇത് വരെ എന്നെ അറസ്റ്റ് ചെയ്തിട്ടുമില്ല.
നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്ത എന്നെ അറസ്റ്റ് ചെയ്യണമെന്ന് ആര് ആഗ്രഹിച്ചിട്ടും കാര്യമില്ല. രാഷ്ട്രീയ സംസ്രങ്ങളിലെ പെറ്റി കേസുകൾ അല്ലാതെ ജീവിതത്തിൽ ഇന്ന് വരെ ഏതെങ്കിലും കേസിൽ റിമാൻഡിലോ ജയിലിലോ കഴിയേണ്ട അവസ്ഥയും എനിക്ക് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ അറസ്റ്റിലായിട്ടുണ്ടെന്ന് നുണ പ്രചരണം നടത്തിയ സി പി എം ഉൾപ്പെടെയുള്ളവർ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ നിന്ന് പിൻമാറണമെന്നും ഫൈസൽ എടശ്ശേരി പറഞ്ഞു.
Leave a Reply