കോഴിക്കോട്: ഒരു കേസിൽ പ്രതി ചേർക്കപ്പെട്ടാൽ, മാധ്യമ വേട്ടകളിൽ നിന്നും രക്ഷപ്പെടാനും താൻ നിരപരാധിയാണ് എന്നു പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനും വേണ്ടി ചിലർ പ്രഖ്യാപിക്കുന്ന ഒന്നാണ് ‘ എന്നെ നുണ പരിശോധനക്ക് വിധേയനാക്കൂ അല്ലെങ്കിൽ ഞാൻ നുണ പരിശോധനക്ക് തയറാണ് എന്ന വാദം. ഇതു കേൾക്കുമ്പോൾ വലിയ ഒരു വിഭാഗം ജനങ്ങളും വിശ്വസിക്കും ഇയാൾ കുറ്റക്കാരനല്ല ആണെങ്കിൽ ഇങ്ങനെ നുണ പരിശോധനയ്ക്ക് തയാറാവുമോ? എന്ന്.
എന്നാൽ നുണ പരിശോധനയുടെ ശാസ്ത്രീയ വശവും അതുമായി ബന്ധപ്പെട്ട നിയമ വശവും അറിയുന്നവർ അത് വിശ്വസിക്കില്ല. അല്ലെങ്കിൽ ഇതിനെ കുറിച്ചെല്ലാം അറിയുന്നവരേ , -എന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കൂ എന്ന് പ്രഖ്യാപിക്കൂ
ഇത്രയും വായിച്ചപ്പോൾ മനസിൽ തോന്നാവുന്ന ഒരു സംശയം അപ്പോ ഈ നുണ പരിശോധനയും ഒരു തട്ടിപ്പാണല്ലേ ? എന്ന്
എന്നാൽ അതൊരു തട്ടിപ്പൊന്നുമല്ല. അധുനിക കാലത്ത് പല പ്രമാദമായ കേസുകളും നാർക്കോ അനാലിസിസിലൂടെ കണ്ടെത്തിയിട്ടുണ്ട്.
2012ലെ ഷീന ബോറ കേസ്, 2008ലെ ആരുഷി തൽവാർ കേസ് എന്നീ രാജ്യത്തെ നടുക്കിയ കൊലപാതകക്കേസുകളിലെ നുണപരിശോധന ഏറെ പ്രശസ്തി നേടിയിരുന്നു. ഷീന ബോറ കേസിൽ ഇതുപയോഗിക്കാൻ പ്രതി ഇന്ദ്രാണി മുഖർജി ആവശ്യപ്പെട്ടെങ്കിലും സിബിഐ വിസമ്മതിച്ചുവെന്നാണ് അന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒരു കേസിൽ പ്രതിയായ വ്യക്തി അയാൾക്കെതിരെ തന്നെ കേസന്വേഷണത്തിൽ തെളിവ് കൊടുക്കേണ്ടതില്ലെന്ന അവകാശം നമ്മുടെ ഭരണ ഘടന ഓരോ വ്യക്തിക്കും കൊടുക്കുന്നുണ്ട്. അതുകൊണ്ട് കേസന്വേഷണത്തിൽ പ്രതി സമ്മതിച്ചാലേ നുണ പരിശോധന നടക്കൂ എന്നർത്ഥം.
എന്താണീ നുണ പരിശോധന?
ഒരാൾ പറയുന്നത് സത്യമാണോ എന്ന് മനസ്സിലാക്കാനുദ്ദേശിച്ച് രൂപം കൊടുത്ത അനവധി ടെസ്റ്റുകളുണ്ട് ഇവയെ പൊതുവായി പറയുന്നതാണ് നുണപരിശോധന എന്നത്. പോളിഗ്രാഫ് ടെസ്റ്റ് ശാരീരിക മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ്. ഇതിന് വിശ്വാസ്യതയില്ല എന്ന ഒരു വാദമുണ്ട്. ഈ വാദം ശരിയാണോ?
കേരളത്തിൽ പല പോലീസ് കേസുകളുടേയും അന്വേഷണത്തിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്. സാക്ഷി/പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഇന്ത്യയിൽ ഈ പരിശോധന നടത്താൻ അനുമതിയുള്ളു. അതു പോലെ തന്നെ നുണ പരിശോധനക്ക് ഉപയോഗിക്കുന്ന മറ്റ് രണ്ട് ശാസ്ത്രീയ പരിശോധനകളാണ് ബ്രയിൻ മാപ്പിങ്, നാർക്കോ അനാലിസിസ് എന്നിവ.
കേസന്വേഷണത്തിൽ ഉദ്യോഗസ്ഥ സംഘത്തിന് നാർക്കോ അനാലിസിസ് എങ്ങനെ ഉപയോഗപ്പെടുത്താം? കോടതികളിൽ ഇതിൻ്റെ വിശ്വാസ്യതയ്ക്ക് എത്രത്തോളം പ്രസക്തിയുണ്ട്? ഭാവിയിൽ എന്തു മാറ്റങ്ങളാണ് വരിക ? ഇങ്ങനെ നിരവധി ചോദ്യങ്ങളുണ്ട്. അതിനെല്ലാമുള്ള ഉത്തരമാണ് പ്രമുഖ സ്വതന്ത്ര ചിന്തകനും ശാസ്ത്ര പ്രചാരകനുമായ ഡോ: രാകേഷ് എസൻസ് ഗ്ലോബൽ കോഴിക്കോട് സ്വപ്ന നഗരിയിലെ കലിക്കറ്റ് ട്രേഡ് സെൻ്റെറിൽ നടത്തുന്ന – നുണ പരിശോധന – എന്ന തൻ്റെ പ്രസൻ്റേഷനിലൂടെ അവതരിപ്പിക്കുന്നത്. ഒക്ടോബർ 12 ന് രാവിലെ ഒമ്പതു മുതൽ നടക്കുന്ന ലിറ്റ്മസിൽ നിരവധി മറ്റു പരിപാടികളുമുണ്ട്
യുക്തിസഹമേത്? സ്വതന്ത്രചിന്തയോ ഇസ്ലാമോ?” എന്ന വിഷയത്തില്‍ പ്രമുഖ സ്വതന്ത്ര ചിന്തകന്‍ സി. രവിചന്ദ്രനും പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ശുഹൈബുല്‍ ഹൈതമിയും പങ്കെടുക്കും. സുശീൽ കുമാറാണ് മോഡറേറ്റർ
ഹിന്ദുത്വ ഫാഷിസമോ? എന്ന വിഷയത്തില്‍ ബിജെപി ഇന്റലക്ച്വല്‍ വിങ് സംസ്ഥാന അധ്യക്ഷന്‍ ശങ്കു.ടി.ദാസ്, സ്വതന്ത്ര ചിന്തകന്‍ ഹാരിസ് അറബി എന്നിവര്‍ സംവദിക്കും. സുരേഷ് ചെറൂളിയാണ് ഈ സംവാദത്തിലെ മോഡറേറ്റർ.
“മതേതരത്വം ഇന്ത്യയില്‍ തകര്‍ച്ചയിലേക്കോ?” എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഇടതുചിന്തകന്‍ ഡോ. ആസാദ്, ഇസ്ലാമിക പണ്ഡിതന്‍ നാസര്‍ ഫൈസി കൂടത്തായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍, സ്വതന്ത്രചിന്തകന്‍ ആരിഫ് ഹുസൈന്‍ തെരുവത്ത് എന്നിവര്‍ പങ്കെടുക്കും. മനുജ മൈത്രി മോഡറേറ്ററായിരിക്കും.
“സാമ്പത്തിക വളര്‍ച്ച: ഇന്ത്യയും കേരളവും” എന്ന വിഷയത്തില്‍ സാമ്പത്തിക വിദഗ്ദനും മാധ്യമ പ്രവര്‍ത്തകനുമായ കെ.ജെ. ജേക്കബ്, സാമ്പത്തിക വിദഗ്ദന്‍ ഡോ. മിഥുന്‍ വി.പിയും സംവദിക്കും. പ്രവീണ്‍ രവി മോഡറേറ്ററാകും.
മതവിശ്വാസികള്‍ക്ക് നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്ന “ഒറിജിന്‍” എന്ന പരിപാടിയില്‍ സ്വതന്ത്രചിന്തകരായ പൗലോസ് തോമസ് , നിഷാദ് കൈപ്പള്ളി എന്നിവര്‍ സംബന്ധിക്കും. രാകേഷ് വിയാണ് മോഡറേറ്റര്‍.
കൂടാതെ ജെയിംസ് കുരീക്കാട്ടില്‍ (പെട്ടി നിറക്കണ പുണ്യാളാ), കാനാ സുരേശന്‍ (ഫുള്‍ എ പ്ലസ്), (ഡോ. ആര്‍. രാഗേഷ് (നുണപരിശോധന), എന്നിവര്‍ പ്രസന്റേഷനുകള്‍ അവതരിപ്പിക്കും.
“മതനിന്ദ മഹത്ചിന്ത” എന്ന ചര്‍ച്ചയില്‍ യാസിന്‍ ഒമര്‍, അഭിലാഷ് കൃഷ്ണന്‍, പ്രിന്‍സ് പ്രസന്നൻ, ടോമി സെബാസ്റ്റിയന്‍ എന്നിവര്‍ പങ്കെടുക്കും. ഹരീഷ് തങ്കം മോഡറേറ്റര്‍ ആയിരിക്കും.
പരിണാമത്തെ കുറിച്ച് സംവദിക്കുന്ന “ജീന്‍ ഓണ്‍ (GeneOn)” എന്ന ചര്‍ച്ചയില്‍ ചന്ദ്രശേഖര്‍ രമേശ്, ദിലീപ് മാമ്പള്ളില്‍, ഡോ. പ്രവീണ്‍ ഗോപിനാഥ് എന്നിവര്‍ പങ്കെടുക്കും. മോഡറേറ്റര്‍ ആനന്ദ് ടി. ആര്‍.
“ഓപ്പണ്‍ ക്ലിനിക്ക്” എന്ന ആരോഗ്യ ചര്‍ച്ചയില്‍ ഡോ. നന്ദകുമാര്‍, ഡോ. ഹരീഷ് കൃഷ്ണന്‍, ഡോ. ഇജാസുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും. അഞ്ജലി ആരവ് മോഡറേറ്ററാകും. കൂടാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി എസന്‍സ് ഗ്ലോബല്‍ പ്രഖ്യാപിച്ച അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിക്കും. ഡിജെ പാര്‍ട്ടിയോടെ സമ്മേളനം വൈകിട്ട് ഏഴു മണിക്ക് സമാപിക്കും.
Leave a Reply