കോട്ടയ്ക്കൽ : നഗരസഭാ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു യാത്രക്കാരിൽനിന്നു പണം മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയിൽ. പൂക്കോട്ടുംപാടം ചുള്ളിയോട് പെരുമ്പള്ളി മുഹമ്മദ് റാഫിയെ (46) ആണ് സ്റ്റേഷൻ ഇൻസ്പെ ക്‌ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടക്കലിൽ അറസ്‌റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് 22ന് സ്‌റ്റാൻഡിൽ ബസിറങ്ങിയ മരവ്യാപാരി യുടെ 50,000 രൂപ മോഷണം പോയിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയിൽ അബ്‌ദുന്നാസർ (52) എന്നയാളെ ഒരു മാസം മുമ്പ് പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. അന്ന് ഇയാളിൽനിന്നു പണമൊന്നുംകിട്ടിയില്ല. അബദുൽ ന്നാസറിൻ്റെ ഫോൺ കോൾ പരിശോധിച്ചതിനെത്തുടർന്നാ ണു മുഹമ്മദ് റാഫിയെക്കുറിച്ച് പൊലീസിനു സംശയം തോന്നിയത്. റാഫി മറ്റു കേസുകളി ലും പ്രതിയാണ്.
സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന കാര്യം പൊലീസ് അന്വേ ഷിക്കുന്നുണ്ട്. എസ്ഐ ഫസൽ റഹ്‌മാൻ, സീനിയർ സിപിഒ മുഹ മ്മദ് റാഫി, സിപിഒ ബിജു എന്നി വരും അന്വേഷണ സംഘത്തിലു ണ്ടായിരുന്നു.
Leave a Reply