കൊടുങ്ങല്ലൂർ തൃശൂർ റൂട്ടിലെ യാത്രാദുരിതം അവസാനിപ്പിക്കണം: സിപിഎം

തൃശൂർ: കൊടുങ്ങല്ലൂർ – ഷൊർണ്ണൂർ റോഡിലെ കെ.എസ്.ടി.പി. നിർമ്മാണത്തിലുണ്ടായ കാലതാമസം ഒഴിവാക്കി ഇന്നനുഭവിക്കുന്ന യാത്രാ ദുരിതത്തിനറുതി വരുത്തണമെന്ന് സിപിഎം വെള്ളാങ്ങല്ലൂർ നോർത്ത് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മറ്റു നിരവധി പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. വെള്ളാങ്ങല്ലൂർ കമലഹാളിൽ സജ്ജമാക്കിയ സ.കെ.കെ.കൃഷ്ണൻ നഗറിൽ സി.പി.ഐ.എം .ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
മുതിർന്ന അംഗം .കെ.എ. ധർമ്മപാലൻ പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. താല്കാലിക അദ്ധ്യക്ഷൻ എം.കെ.മോഹനൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ പി.എഫ്. സാലിഹ് രക്തസാക്ഷി പ്രമേയവും ജിയോ ഡേവീസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ സ്വാഗതമാശംസിച്ചു.
പ്രതിനിധി സമ്മേളനത്തിൽ എം.കെ. മോഹനൻ, ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ടി.കെ.സുലോചന എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. എം.എം.റാബി സഖീർ, രജനി ബാബു, ഇ.എസ്.ശരത് (രജിസ്ട്രേഷൻ) , എം.എസ്.രഘുനാഥ്, ഷിബി അനിൽകുമാർ, കെ.പ്രദീപ് (പ്രമേയം) സിൽജശ്രീനിവാസൻ, പി.ആർ.അജേഷ്, എം.എസ്.കൃഷ്ണകുമാർ, എം.കെ. മോഹനൻ vglr(മിനിറ്റ്സ്) തുടങ്ങിയ സബ്ബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി നക്കര അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് വിശദമായ ചർച്ചകൾക്കും മറുപടിക്കുo ശേഷം സമ്മേളനം അംഗീകരിച്ചു. പതിന്നാലംഗ പുതിയ ലോക്കൽ കമ്മിറ്റിയും പതിമൂന്നംഗ ഏരിയാ സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ലോക്കൽ കമ്മിറ്റി അംഗങ്ങൾ യോഗം ചേർന്ന് എം.കെ മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറിയറ്റംഗം പി.കെ.ഡേവീസ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം എം.രാജേഷ്, ഏരിയാ സെക്രട്ടറി ടി.കെ.സന്തോഷ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. എം.എസ്.രഘുനാഥ് അവതരിപ്പിച്ച പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. എം.കെ.മോഹനൻ നന്ദി രേഖപ്പെടുത്തി. എം. ഭാസ്കരനാണ് പതാക ഗാനവും അന്തർദേശീയ ഗാനവുമാലപിച്ചത്. തൃശൂർ ജില്ലയിലെ ആദ്യത്തെ ലോക്കൽ സമ്മേളനമാണ് ഇന്ന് നടന്നത്

Leave a Reply

Your email address will not be published.