തിരൂർ: നെടുമ്പാശ്ശേരി വിമാനതാവളം വഴി സ്വർണ്ണം കടത്തി കസ്റ്റംസ് അറസ്റ്റു ചെയ്ത മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും ലീഗ് നേതാവുമായ ഫൈസൽ ഇടശ്ശേരിക്കെതിരെ കർശനനിയമ നടപടികൾ എടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ആഗസ്റ്റ് 23 ന് ദുബായിൽ നിന്നും എമിറേറ്റ്സ് വിമാനത്തിൽ  നെടുമ്പാശ്ശേരിയിലേക്ക് വന്ന  യാത്രക്കാരനായ ഫൈനലിൽ നിന്നും കസ്റ്റംസ് പരിശോധനക്കിടെ ഹാൻഡ് ബാഗിൽ സൂക്ഷിച്ചിരുന്ന 932.6 ഗ്രാം തൂക്കം വരുന്ന 8 സ്വർണ്ണ ബിസ്കറ്റുകൾ പിടികൂടുകയായിരുന്നു. അനധികൃതമായി സ്വർണ്ണം കടത്തി കൊണ്ടുവന്നതിനെ തുടർന്ന് കസ്റ്റംസ്  ഇയാളെ അറസ്റ്റു ചെയ്തിരുന്നു എന്നാൽ ലീഗ് നേതൃത്വം ഇടപെട്ട് സംഭവം പുറത്തറിയാതിരിക്കാൻ ഒതുക്കി തീർക്കുകയാണ് ചെയ്തത്. സ്വർണ്ണ കള്ള കടത്ത് നടത്തി,
മലപ്പുറം ജില്ലയെ രാജ്യത്തിന് മുന്നിലും അന്താരാഷ്ട്ര നിലയിലും അപമാനിക്കുകയാണ് ലീഗ് നേതാക്കൾ.
കള്ളകത്ത് നടത്തി അറസ്റ്റിലായതിൽ ഫൈസൽ ഇടശ്ശേരി ജില്ലാ പഞ്ചായത്ത് അംഗത്വം രാജി വെക്കണമെന്നും സിപി എം ഏരിയാ സെക്രട്ടറി അഡ്വ പി. ഹംസക്കുട്ടി, അഡ്വ. യു. സൈനുദീൻ പി.പി. ലക്ഷ്മണൻ എന്നിവർ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published.