ചിറങ്ങര റെയിൽവേ മേൽപ്പാലം: നവംബർ 15 ന് നാടിന് സമർപ്പിക്കും

രവിമേലൂർ

കൊരട്ടി: കൊരട്ടിയിലെ ഗതാഗത കുരുക്കിന് ഏറെ പരിഹാരമായ ചിറങ്ങര റെയിൽവേ മേൽപാലം നവംബർ 15 ന് ജനങ്ങൾക്ക് തുറന്ന് കൊടുക്കും. പഞ്ചായത്ത് ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് വച്ച് നടന്ന ചർച്ചയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആർ ബി ഡി സി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഇന്ത്യൻ റെയിൽവേ ഇനി പൂർത്തികരിക്കാനുള്ള കോൺക്രീറ്റ് പണികൾ ഈ ആഴ്ച തന്നെ പൂർത്തികരിക്കാൻ റെയിൽവേ അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. റെയിൽവേയുടെ ഭാഗത്തുള്ള പണികൾ മാത്രമാണ് പൂർത്തികരിക്കാൻ ഉള്ളത് എന്നും കോൺക്രീറ്റ് പണികൾ പൂർത്തികരിച്ച് 23 ദിവസത്തിനുള്ളിൽ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൊരട്ടി മുത്തിയുടെ തിരുനാൾ പ്രമാണിച്ചും, നാഷ്ണൽ ഹൈവേയിലെ മേൽപാലം അടിപ്പാത നിർമാണങ്ങൾ മൂലവും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ചിറങ്ങര മേൽപാലം ഉടൻ തുറന്ന് കൊടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ ചർച്ചയിൽ മന്ത്രിയോട് നേരിട്ട് ആവിശ്യപ്പെട്ടു. കൂടാതെ നാഷ്ണൽ ഹൈവേയിൽ ഇപ്പോൾ നടക്കുന്ന പ്രവൃത്തികളുടെ അശാസ്ത്രീയതയ്യും, വേണ്ടത്ര മുൻകരുതൽ ഇല്ലാത്ത പ്രവൃത്തികളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ബന്ധപ്പെട്ട പ്രശ്നങ്ങൾ നാഷ്ണൽ ഹൈവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ചർച്ചയിൽ കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു, കൊരട്ടി പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ അഡ്വ കെ.ആർ സുമേഷ്, പഞ്ചായത്ത് മെമ്പർ ലിജോ ജോസ് എന്നിവ വർ പങ്കെടുത്തു.

Leave a Reply

Your email address will not be published.