ഏക ദിന ശില്പശാല ഒരുക്കം 12ന്

ചേലക്കര: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ചേലക്കര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ഏക ദിന ശില്പ ശാല ഒരുക്കം 12ന് ചേലക്കര എം.എസ്.എൻ ഓഡിറ്റേറിയത്തിൽ വച്ച് നടക്കും .

രണ്ട് സെഷനുകളിലായി നടക്കുന്ന ശില്പ ശാലയുടെ ആദ്യ സെഷൻ രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉദ്ഘാടനം ചെയ്യും .

രണ്ടാം സെഷൻ ഉച്ചയ്ക്ക് 2 മണിക്ക് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും .

രണ്ട് സെഷനുകളിലായി ശില്പ ശാലയിൽ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എച്ച് റഷീദ് , സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൾ റഹ്മാൻ രണ്ടത്താണി , പി.എം സാദിഖലി എസ് ഇ യു സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീൻ , മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ മുസ്ലീം ലീഗ് ജില്ലാ ജന: സെക്രട്ടറി പി.എം അമീർ ജില്ലാ ട്രഷറർ ആർ വി അബ്ദുൾ റഹീം , ജില്ലാ ഭാരവാഹികളായ എം.പി . കുഞ്ഞിക്കോയ തങ്ങൾ , ഹാറുൺ റഷീദ് , പി.എ അബ്ദുൾ കരീം മറ്റ് ജില്ലാ നിയോജക മണ്ഡലം നേതാക്കൾ എന്നിവർ സംസാരിക്കും .

Leave a Reply

Your email address will not be published.