ചേലക്കര: പങ്ങാരപ്പിള്ളിയുടെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പങ്ങാരപ്പിള്ളി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ പ്രഥമ പ്രധാന അധ്യാപകനായിരുന്ന ഫാദർ പോൾ പുല്ലന്റെ സ്മരണ നിലനിർത്തുന്നതിനായി രൂപീകരിച്ച സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനവും , അനുസ്മരണ യോഗവും , പൂർവ്വ വിദ്യാർത്ഥി സംഗമവും 13 ന് ഞായറാഴ്ച നടക്കും. പങ്ങാരപ്പിള്ളി സെന്റ് ജോസഫ്സ് സ്കൂളിൽ ഉച്ചയ്ക്ക് 3.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ജോയ് വൈദ്യക്കാരൻ സിഎംഐ അധ്യക്ഷത വഹിക്കും. അക്കാദമിക് ചെയറിന്റെ ഉദ്ഘാടനം എച്ച്.എം. ബീന മാത്യു നിർവ്വഹിക്കും. പൂർവ്വ വിദ്യാർത്ഥിയും , കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റു കൂടിയായ കെ.യു. പ്രദീപ് ലോഗോ പ്രകാശനം ചെയ്യും.
പൂർവ്വകാല അധ്യാപകരും ചടങ്ങിൽ പങ്കെടുക്കും. ബാച്ച് തിരിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമവും നടക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികൾ ഫാദർ പോൾ പുല്ലനെ അനുസ്മരിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ പി.എസ്.സുബ്രഹ്മണ്യൻ, എം.എം. അബ്ബാസ്, അഗസ്റ്റിൻ, സുരേഷ് ആന്റണി, സിന്ധു സുകുമാരൻ , ശ്രീനാഥ് ശിവ എന്നിവർ പത്രസമ്മേളനത്തിലറിയിച്ചു.
FlashNews:
ക്ലീൻ പെരുമ്പാവൂർ: 25 കേസുകൾ
ചൊവ്വരയിൽ ക്യാൻസർ പരിശോധന ക്യാമ്പ്
വഖഫ് ബേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം
പത്ര ഏജൻ്റുമാരുടെസംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു
വിളയില്‍ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം
വിളയില്‍ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം
വിളയില്‍ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ വാസ്തവ വിരുദ്ധം
നയൻതാരയ്ക്ക് ധനുഷിന്റെ അന്ത്യശാസനം
ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു
എസ്ഡിപിഐ 6 ാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില്‍ കോഴിക്കോട് നടത്താൻ തീരുമാനിച്ചു
ഉണ്ണ്യാല്‍ സ്പോര്‍ട്സ് അക്കാദമി ജേതാക്കളായി
STEP to 2k25ശില്പശാല സംഘടിപ്പിച്ചു
നിപ്മറും ജിഇസി തൃശൂരും ധാരണാ പത്രത്തില്‍ ഒപ്പിട്ടു
തിരൂർ നഗരസഭയിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തി
കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ “പുസ്തകചർച്ച” സംഘടിപ്പിച്ചു
നിലമ്പൂര്‍ അറ്റ് 1921 ചരിത്ര ഗ്രന്ഥംപ്രകാശനം 20ന് ബുധനാഴ്ച
ചൊവ്വാഴ്ച റേഷന്‍ കടകള്‍ മുടക്കം
നാളെ വിദ്യാഭ്യാസ ബന്ദ്
കുറ്റിപ്പുറം ഉപജില്ല സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ബണ്ണീസ് ഗാദറിംങ്ങ് ശലഭോത്സവം വർണ്ണാഭമായി
പ്രാദേശികം
സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനവും, അനുസ്മരണ യോഗവും, പൂർവ്വ വിദ്യാർത്ഥി സംഗമവും 13ന്
October 6, 2024October 6, 2024
Leave a Reply