രവിമേലൂർ
ശ്രീമൂലനഗരം: ഗ്രാമപഞ്ചായത്തിലെ തരിശു നെൽകൃഷി അഞ്ചാം വാർഡിലെ പത്തേക്കർ സ്ഥലത്ത് ഞാറ് നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡൻറ് വി.എം. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. കൃഷിക്ക് വേണ്ടി പഞ്ചായത്ത് 52 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ മുന്തിയ ഇനം നെൽവിത്തുകൾ പൂർണ്ണമായും സൗജന്യമായി നൽകുന്നുണ്ട്.
കളനാശിനി സൗജന്യമായി ലഭ്യമാക്കുന്നത് കൂടാതെ വളങ്ങൾ 75% സൗജന്യമായി നെൽകൃഷിക്ക് വേണ്ടി ലഭ്യമാക്കുന്നുണ്ട്. പഞ്ചായത്തിലെ പല വാർഡുകളിലും തരിശുനിലങ്ങൾ കൃഷിഭൂമി ആക്കുന്നതിന് ആളുകൾ മുന്നോട്ട് വരുന്നുണ്ടെന്നും അതുവഴി നമ്മുടെ ആവശ്യത്തിനുള്ള അരി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ ലഭ്യമാക്കാൻ സാധിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് സിന്ധു പാറപ്പുറം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷബീറലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സില്‍വി ബിജു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ജെ ആൻറണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ സി ഉഷാകുമാരി, രണ്ടാം വാർഡ് മെമ്പർ സിമി ജിജോ, കൃഷി ഓഫീസർ രജിതാ രാധാകൃഷ്ണൻ അടിയോടി, മറ്റു കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Leave a Reply