ചെന്നൈ: ആശുപത്രി വിട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ തനിക്ക് സുഖപ്രാപ്തി ആശംസിച്ച എല്ലാവർക്കും അദ്ദേഹം നന്ദിയറിയിച്ചു.
എന്റെ എല്ലാ രാഷ്ട്രീയ സുഹൃത്തുക്കൾക്കും, ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച സിനിമാ മേഖലയിൽ നിന്നുള്ളവർക്കും എന്റെ എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പത്രപ്രവർത്തകർക്കും എന്നെ ജീവനോടെ നിലനിർത്തുകയും എന്റെ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്ന ദൈവങ്ങളായ എന്റെ ആരാധകർക്കും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.’ അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
സെപ്റ്റംബർ 30 നാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലുകളിലൊന്നിൽ വീക്കമുണ്ടെന്നും രക്തക്കുഴലുകളിലെ വീക്കം ഇല്ലാതാക്കാൻ അയോർട്ടയിൽ ഒരു സ്റ്റെന്റ് ഇട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.
ചികിത്സയിലിരിക്കെ വിവരങ്ങള്‍ നേരിട്ട് വിളിച്ചന്വേഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി, തമിഴ്നാട് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കും പേരെടുത്ത് നന്ദി പറഞ്ഞു
Leave a Reply