തിരൂർ:ഡോ. ഖമറുന്നിസാ അൻവറിൻ്റെ മാതാവിൻ്റെ പേരിൽ സ്ഥാപിച്ച ഫാത്തിബീസ് ലൈബ്രറിയുടെ ഉദ്ഘാടനം ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നിർവ്വഹിച്ചു.
ഇതോടെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാത്രമായി രണ്ടര പതിറ്റാണ്ടിലധികമായി ഡോ. ഖമറുന്നിസാ അൻവറിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഫാത്തിബീസ് ലൈബ്രറി പുരുഷന്മാർക്കുൾപ്പെടെ എല്ലാവിഭാഗം ജനങ്ങൾക്കുമായി തുറന്ന് പ്രവർത്തനമാരംഭിച്ചു.
അൽ ഫിത്വർ സ്കൂൾ വിദ്യാർഥികളുടെ ഖിറാഅത്തോടെയാണ് ഉദ്ഘാടന സമ്മേളനം സമാരംഭിച്ചത്.
കുറുക്കോളി മൊയ്തീൻ എം. എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ
ഡോ.എൽ. സുഷമ മുഖ്യാതിഥിയായിരുന്നു. തിരൂർ നഗരസഭാ ചെയർപേഴ്സൺ എ.പി നസീമ അംഗത്വ കാർഡ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
കർഷക ശ്രീ അവാർഡ് ജേതാവ് സുഷമ,ലിപി പബ്ലിക്കേഷൻ മാനേജിങ് എഡിറ്റർ ലിപി അക്ബർ,സമസ്യ പബ്ലിക്കേഷൻസ്
ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ കെ.എൻ സുനിത,ഗിന്നസ് റിക്കാർഡ് ജേതാവ് ഷാബി നൗഷാദ്, സൈക്കോളജിയിലെ യൂണിവേഴ്സിറ്റി ടോപ്പർ ഫാത്തിമത്ത് നൗഷീന എന്നിവർക്കുള്ള സ്നേഹോപഹാരം സമദാനി സമ്മാനിച്ചു.
ഡോ. ഖമറുന്നിസാ അൻവർ,റവ: ഫാദർ ജോസഫ് മണ്ണഞ്ചേരി,ഫൈസൽ ബാബു,സഫിയ അലി കോഴിക്കോട്,ആയിഷ ടീച്ചർ കോട്ടയം,എം.പി മുബശ്ശിർ, കൈനിക്കര അബ്ദുൽ ഖാദർ, വി.കെ റഷീദ്, കൈനിക്കര ഹമീദ് എന്ന കുഞ്ഞുട്ടി,ഡോ. ഷമീന,മൊയ്തുഷ മാലാപ്പറമ്പിൽ
എന്നിവർ പ്രസംഗിച്ചു.
Leave a Reply