ആനത്തലവട്ടം ആനന്ദൻ ചരമദിനാചരണം

രവിമേലൂർ

ചാലക്കുടി: മേലൂർ, സി.ഐ.ടി.യു.അഖിലേന്ത്യ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും ആയിരുന്ന ആനത്തലവട്ടം ആനന്ദന്റെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു.
സിഐടിയു മേലൂർ കോഡിനേറ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂലാനി സെന്ററിൽ കോഡിനേഷൻ കമ്മിറ്റി കൺവീനർ പിആർ ബിബിൻ രാജ് ഉദ്ഘാടനം ചെയ്തു.
അനുസ്മരണ പ്രഭാഷണവും പതാക ഉയർത്തലും നടത്തി. സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ മഞ്ജുരാജ്.എസ്, ശ്യാം കെ.വി.തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.