തിരൂര്‍-കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ബി.എം പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന്(ഒക്ടോബര്‍ 5) മുതല്‍ പ്രവൃത്തി തീരുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ചേളാരിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമൂച്ചിയില്‍ നിന്ന് തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ്-പരപ്പനങ്ങാടി-പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിയും കടലുണ്ടിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്പ്രോച്ച് റോഡ് വഴി അത്താണിക്കലില്‍ വന്ന് ഇരുമ്പോത്തിങ്ങല്‍-കൂട്ടുമൂച്ചി-അത്താണിക്കല്‍ റോഡ് വഴി കൂട്ടുമൂച്ചിയില്‍ നിന്നും തയ്യിലപ്പടി-ഇരുമ്പോത്തിങ്ങല്‍റോഡ്, പരപ്പനങ്ങാടി-പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓര്‍ ബ്രിഡ്ജ് വഴിയും തിരിഞ്ഞു പോകണം.
Leave a Reply