കലാഭവൻ മണി സ്മാരകനിർമ്മാണം ഉടൻ പൂർത്തിയാക്കും

രവിമേലൂർ

ചാലക്കുടി: കലാഭവൻ മണി സ്മാരക നിർമ്മാണം എത്രയും വേഗം ആരംഭിയ്ക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു.

സ്മാരകത്തിന്റെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ള കരാർ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സമർപ്പിച്ച വിശദമായ പദ്ധതിരേഖ സർക്കാർ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.

ചാലക്കുടി നഗരസഭ ഓഫീസിനു സമീപം ദേശീയപാതയോട് ചേർന്ന് കലാഭവൻ മണി സ്മാരകനിർമ്മാണത്തിനായി അനുമതി ലഭിച്ചിട്ടുള്ള ഭൂമിയോടു ചേർന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥയിലുള്ള 15 സെന്റ് സ്ഥലം കൂടി നിർമ്മാണത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികളും പുരോഗമിയ്ക്കുകയാണ്.

Leave a Reply

Your email address will not be published.