രവിമേലൂർ
കൊല്ലം കരുനാഗപ്പിള്ളി കെ.എസ് പുരം തെക്കേതിൽ വീട്ടിൽ കുഞ്ഞുമോൻ (46), പടനിതെക്കേതിൽ ഷാജഹാൻ (54) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. തുരുത്ത് ഉളിയന്നൂർ ഭാഗങ്ങളിൽ നിന്നുമാണ് പുഴമണൽ മോഷ്ടിച്ച് ലോറിയിൽ കടത്തിയത്. പ്രതികൾ മുമ്പും സമാന കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരാണ്. ഇൻസ്പെക്ടർ എം എം മഞ്ജുദാസ് ,
അസി സബ് ഇൻസ്പെക്ടർമാരായ അബ്ദുൾ ജലീൽ, കെ.എ നൗഷാദ്, സി.പി.ഒ മാരായ മുഹമ്മദ് അമീർ, മാഹിൻഷാ അബൂബേക്കർ, കെ.എം.മനോജ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Leave a Reply