ഫാത്തിബീസ് ലൈബ്രറി ശനിയാഴ്ച സമദാനി ഉദ്ഘാടനം ചെയ്യും

തിരൂർ: സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാത്രമായി രണ്ടര പതിറ്റാണ്ടിലധികമായി ഡോ. ഖമറുന്നിസാ അൻവറിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഫാത്തിബീസ് ലൈബ്രറി പുരുഷന്മാർക്കുൾപ്പെടെ എല്ലാവിഭാഗം ജനങ്ങൾക്കുമായി ശനിയാഴ്ച മുതൽ തുറന്ന് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9.30 ന് പ്രഭാഷകനും പണ്ഡിതനുമായ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
ഡോ. ഖമറുന്നിസാ അൻവറിൻ്റെ മാതാവിൻ്റെ പേരിൽ സ്ഥാപിച്ച ലൈബ്രറിയിൽ മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു തുടങ്ങിയ വിവിധ ഭാഷകളിൽ
മതം, സാഹിത്യം, ദർശനം ,കഥ, കവിത, നോവൽ തുടങ്ങിയ നിരവധി വിഭാഗങ്ങളിലായി
5000 ഓളം പുസ്തകങ്ങൾ വായനക്ക് സജ്ജമായിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

കുറുക്കോളി മൊയ്‌തീൻഎം. എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
മലയാളം സർവ്വകലാശാല
വൈസ് ചാൻസിലർ
ഡോ.എൽ. സുഷമ
മുഖ്യാതിഥിയായിരിക്കും.
തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ
അംഗത്വകാർഡ് വിതരണോദ്ഘാടനം നിർവ്വഹിക്കും.
കർഷക ശ്രീ അവാർഡ് ജേതാവ് സുഷമ,ലിപി പബ്ലിക്കേഷൻ മാനേജിങ് എഡിറ്റർ ലിപി അക്ബർ,സമസ്യ പബ്ലിക്കേഷൻസ്
ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ കെ.എൻ സുനിത എന്നിവർക്ക്
ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി വൈസ് ചെയർമാൻ
കീഴേടത്തിൽ ഇബ്രാഹീംഹാജി അവാർഡുകൾ വിതരണം ചെയ്യും.
റവ: ഫാദർ ജോസഫ് മണ്ണഞ്ചേരി, പി.രാമൻ കുട്ടി,ഡോ. രാധാകൃഷ്‌ണൻ,എ.എ.കെ.മുസ്‌തഫ,ഫൈസൽ ബാബു, സഫിയ അലി കോഴിക്കോട്,ആയിഷ ടീച്ചർ കോട്ടയം, മുല്ല ടീച്ചർ ആലപ്പുഴ എന്നിവർ പ്രസംഗിക്കും.

വാർത്തോ സമ്മേളനത്തിൽ ലൈബ്രറി ചെയർപേഴ്സൺ ഡോ. ഖമറുന്നിസാ അൻവർ
ട്രഷറർ എ. എ. കെ മുസ്തഫ എന്ന മുത്തു, മുഹ്സിൻ മാസ്റ്റർ, ആയിശക്കുട്ടി, മൊയ്തുഷ മാലാപ്പമ്പിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.