ലഹരിക്കെതിരെ
യുവത ജാഗ്രത ജ്യോതി തെളിയി
രവിമേലൂർ
കൊരട്ടി :ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ചാലക്കുടി ക്ലസ്റ്ററിന്റെ കീഴിലുള്ള 12 യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥികൾ ജാഗ്രത ജ്യോതി തെളിയിച്ചു.തുടർന്ന് ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.ദേശീയപാത കൊരട്ടിജംഗ്ഷനിൽ നടന്ന പരിപാടി കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിസി ബിജു ഉദ്ഘാടനം ചെയ്തു. കൊരട്ടി എം.എ. എം. എച്ച് എസ് സ്കൂൾ പ്രിൻസിപ്പൽ രതീഷ് ആർ മെനോൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ ആർ സുമേഷ് മുഖ്യ സന്ദേശം നൽകി. എൻഎസ്എസ് ചാലക്കുടി ക്ലസ്റ്റർ കൺവീനർ കെ ആർ ദേവദാസ് , ജാഗ്രതാ ജ്യോതി പ്രോഗ്രാം കോഡിനേറ്റർ ഗീത ചിറയത്ത് , പ്രോഗ്രാം ഓഫീസർമാരായ ധന്യ കെ, പ്രിയ,അനിത, വിജീഷ് ലാൽ,രശ്മി വളണ്ടിയർ ലീഡർ ക്രിസ്റ്റഫർ ജോൺ,ഹെൽന,സന,അനഘ,നിരഞ്ജന എന്നിവർ സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ്ഞ എടുത്തു.
Leave a Reply